ഓസ്കറിന്റെ വരവു
ഓസ്കറിന്റെ ഇന്ത്യയിലേക്കുള്ള വരവു എന്തായാലും ഉഷാറായി. ഈ ചിത്രത്തെ പറ്റിയും അതിനു ഓസ്കർ കിട്ടുന്നതിനു മുൻപും പിൻപും പല ഇന്ത്യൻ സംവിധായകരും പല അഭിപ്രായങ്ങളും പറഞ്ഞിരുന്നു. ഒരു ഇന്ത്യൻ സംവിധായകന്റെ ചിത്രമല്ലെങ്കിൽ പോലും, ഈ ചിത്രത്തിൽ സഹകരിച്ച ഒരുപാടു ഇന്ത്യൻ ആർട്ടിസ്റ്റുകൾക്കും,ടെക്നീഷ്യൻസിനും ഈ ചിത്രത്തിനു കിട്ടിയ അംഗീകാരത്തിൽ ഒരു പങ്കുണ്ടെന്നു നമ്മുക്കു സമ്മതിച്ചെ മതിയാകു. ഒരു വിദേശ സിനിമ ആയതു കൊണ്ടാണു ഇതിനിത്രയും അംഗീകാരം ലഭിക്കാൻ കാരണം എന്നാണു ഒരാക്ഷേപം. തീർച്ചയായിട്ടും അതു ഒരു മുഖ്യ ഘടകം തന്നെയാണു.ഇത്തരം അവാർഡുകൾക്കു ഹോളിവുഡ് സിനിമകൾ മാത്രമെ പരിഗണിക്കൂ എന്ന കാര്യം കൂടി നമ്മൾ ഓർക്കേണ്ടതുണ്ടു. ഇന്ത്യയിൽ ഇതിലും ഭംഗിയായി സിനിമയെടുക്കാൻ കഴിയുന്ന സംവിധായകർ ഇല്ല എന്നല്ല അതിനർത്തം. ഭാഷയുടെ വരമ്പുകൾ ഒരു തടസ്സം തന്നെയാണു. എന്തു തന്നെ ആയാലും ഓസ്കാർ ഇന്ത്യയിലേക്കു വന്നിട്ടുണ്ടെങ്കിൽ അതു ആ കലാകാരന്മാരുടെ കഴിവു കൊണ്ടു മാത്രമാണു. ജയ് ഹോ!!!!!!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ