ആഗോള സാമ്പത്തിക പ്രതിസന്ധി

ആഗോള സാമ്പത്തിക പ്രതിസന്ധി ദുബായിയെ കാര്യമായി ബാധിച്ചു എന്നു ഒരു പക്ഷവും, ദുബയിക്കു ഒരു കുഴപ്പവും ഇല്ലെന്നു മറ്റൊരു പക്ഷവും വാദിക്കുന്നു. പ്രത്യക്ഷത്തിൽ അത്ര കാര്യമായി ബാധിക്കപെട്ടിട്ടുണ്ടെന്നു തോന്നുന്നുമില്ല. ദുബായിയുടെ ഗ്ലാമറസ്സ് ലോകമായ ഷോപ്പിങ്ങ് സെന്ററുകളിൽ കാര്യമായ തിരക്കുകുറവു നമ്മുക്കു അനുഭവപ്പെടുന്നില്ല. പിന്നെ സൂപ്പർമാർക്കറ്റ് സ്രിംഘലകളിൽ കാര്യമായ കച്ചവടം നടക്കുന്നില്ല എന്നാണു അറിവു. പിന്നെ ചെറു സൂപ്പർ മാർക്കറ്റുകളിലും കച്ചവടം കുറഞ്ഞിരിക്കുന്നു എന്നതും ഒരു സത്യമാണു. ദുബായിൽ ഏറ്റവും അധികം ബാധിച്ചിരിക്കുന്ന ഒരു മേഖല കെട്ടിടനിർമ്മാണ മേഖലയാണു. ആ മേഖലയിൽ നിന്നും ഒരുപാടു പേർക്കു ജോലി നഷ്ടപ്പെടുകയും പിന്നെ പലർക്കും നൽകി വന്ന ആനുകൂല്യങ്ങളും, ശമ്പളവും വെട്ടികുറയ്ക്കുകയും ചെയ്തിട്ടുണ്ടു. ഗവണ്മെന്റു ഇക്കാര്യങ്ങൾ തുറന്നു സമ്മതിക്കുന്നില്ല ഇതുവരെ. പലരേയും നാട്ടിലേക്കു പറഞ്ഞുവിടുന്നതു ദീർഘ അവധിക്കാണു. അതു കൊണ്ടു തന്നെ ഇന്ത്യൻ എംബസിക്കു അതൊന്നും ഒരു കൊഴിഞ്ഞു പോക്കായി കാണാനായിട്ടില്ല ഇതുവരെ. പിന്നെ കുടുംബത്തോടെ ദുബായിൽ താമസിക്കുന്ന പലരും കുട്ടികളുടെ അവധിക്കാലമാകാൻ കാത്തിരിക്കുകയാണു നാട്ടിൽ പോകാൻ എന്നാണു അറിവു. അങ്ങിനെയെങ്കിൽ മെയ് മാസം കഴിയുന്നതോടു കൂടി വലിയ തോതിലുള്ള ഒരു കൊഴിഞ്ഞു പോക്കു നമ്മുക്കു കാണാനാകും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓസ്കറിന്റെ വരവു

എനിക്ക് എന്‍റെ അമ്മയെ കാണണം