ജനതാദളും പിന്നെ.......
ജനതാദൾ ഇടതുമുന്നണിക്കു പുറത്തേക്കുള്ള വഴിയിലാണെന്നു തോന്നുന്നു. യഥാർത്യം എന്താണു? സി.പി.എം ജനതാദളിനു സീറ്റു നിഷേധിച്ചെന്നു എല്ലാ മാധ്യമങ്ങളും പറഞ്ഞു പരത്തുന്നു. അതിനെതിരെ ഒന്നു പ്രതികരിക്കാനൊ, തങ്ങളുടെ നിലപാടുകൾ ജനങ്ങളെ അറിയിക്കാനോ സി.പി.എം നേത്രുത്ത്വം ശ്രമിക്കുന്നുമില്ല. കുറെ കാലമായി കാര്യങ്ങൾ ഇങ്ങനെയാണ്. പാർട്ടിക്കെതിരെ എഉയരുന്ന അപക്വമായ ആരോപണങ്ങളെ എതിർക്കാനോ പാർട്ടി നിലപാടുകളെ ന്യായീകരിക്കാനോ പാർട്ടിയിലെ ഉത്തരവാദിത്വപെട്ട ആരും ശ്രമിച്ചു കാണുന്നില്ല. അതിനെങ്ങിനെ, വ്യക്തിപരമായ നിലപാടുകളേയും, അഭിപ്രായങ്ങളേയും ന്യായീകരിക്കുവാൻ ആണല്ലൊ കുറെ കാലമായി പാർട്ടി നേതാക്കന്മാർ ശ്രമിക്കുന്നതു. അല്ലെങ്കിൽ തന്നെ ഇന്നു പാർട്ടിയെവിടെ? കുറെ വ്യക്തികൾ മാത്രമല്ലെ ഉള്ളു. ജനതാദളിന്റെ കാര്യത്തിലേക്കു തിരിച്ചു വരാം. ജനതാദളിനു സീറ്റു നിഷേധിച്ചെന്നാണു എല്ലാരും പറയുന്നതു. പക്ഷെ സീറ്റു നിഷേധിക്കുകയല്ല..സീറ്റു മാറ്റി കൊടുക്കുകായാണു ചെയ്യുന്നതെന്നു ആരും പറയാത്തതെന്തെ?
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ