ഞാനും നീയും……

എന്റെ മിഴിയിൽ നിറഞ്ഞ കണ്ണുനീർ തുള്ളികൾ നീ കണ്ടില്ല്ല….
പരന്ന കണ്മഷിയുടെ ഭംഗി മാത്രം നീ കണ്ടു.
എന്റെ വാക്കുകളിലെ വിതുമ്പൽ നീ കേട്ടില്ല…..
പതിഞ്ഞു പോയ എൻ ശബ്ദത്തിന്റെ മനോഹാരിത നീ വർണ്ണിച്ചു.
എന്റെ നിശ്വാസത്തിലെ കിതപ്പു നീ് അറിഞ്ഞില്ല….
അതിന്റെ താളം നിന്നെ ഭ്രാന്തനാക്കുന്നുവെന്നു നീ പറഞ്ഞു.
എന്റെ മേനിയുടെ തളർച്ച് നീ അറിഞ്ഞതായി കണ്ടില്ല…..
അതിന്റെ സൌന്ദര്യം നീ ആസ്വദിക്കുകയായിരുന്നു…
എന്റെ ദാഹങ്ങളും മോഹങ്ങളും നീ അറിഞ്ഞില്ല…
നിന്റെ മോഹങ്ങളും ദാഹങ്ങളും നീ തീർക്കുകയായിരുന്നു…
ഞാൻ എന്തിന് …എന്റെ മോഹങ്ങൾ എന്തിനു….
എനിക്കു വേണ്ടിയൊ ….അതൊ നിനക്കു വേണ്ടി മാത്രമൊ?
ഞാൻ നിനക്കു വേണ്ടി ജീവിക്കാം മരിക്കാം…
പക്ഷെ ഒരു കരിമ്പിൻ ചണ്ടിയായി നീയെന്നെ വലിച്ചെറിയല്ലേ……

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓസ്കറിന്റെ വരവു

എനിക്ക് എന്‍റെ അമ്മയെ കാണണം