തിരഞ്ഞെടുപ്പു വിഷയങ്ങൾ
ഒരു തിരഞ്ഞെടുപ്പി യഥാർത്തത്തിൽ എന്തായിരിക്കണം വിഷയങ്ങൾ? ഏതു വിഷയങ്ങളെ കുറിച്ചാകണം ചർച്ചകൾ നടക്കേണ്ടതു?ഇപ്പോൾ നടക്കുന്നതു പോലെ തിരഞ്ഞെടുപ്പു കാലങ്ങളിൽ മാത്രം ചില വിഷയങ്ങൾ കുത്തിപൊക്കുകയും അതിലേക്കു മാത്രം ജനശ്രദ്ധ തിരിച്ചു വിടുകയുമാണൊ ശരിക്കും വേണ്ടതു? ഇവിടുത്തെ മാധ്യമങ്ങൾക്ക് ഇതിൽ ചെറുതല്ലാത്ത പങ്കുണ്ടു.ഒരു തിരഞ്ഞെടുപ്പിൽ ആദ്യം വിലയിരുത്തപെടേണ്ടത് കാലാവധി പൂർത്തിയാക്കുന്ന സർക്കരുകളുടെ പ്രവർത്തനങ്ങൾ ആണു. അതിനു ശേഷം നടക്കേണ്ട ചർച്ച അടുത്തതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികളെ കുറിച്ചുള്ള വാദപ്രദിവാദങ്ങൾ ആണു. ഓരൊ പാർട്ടികളും പുറത്തിറക്കുന്ന തെരെഞ്ഞെടുപ്പു മാനിഫെസ്റ്റൊയെ കുറിച്ചുള്ള ചർച്ച്കൾ ആണു നടക്കേണ്ടതു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടികൾ നടത്തിയിരുന്ന വാഗ്ദാനങ്ങളും, തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റു അവർ നടത്തിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിച്ചോ എന്നൊക്കെയാണു വിലയിരുത്തപെടേണ്ടതു. ഇന്നിപ്പോ തിരഞ്ഞേടുപ്പിനു മാത്രമായി ചില വിഷയങ്ങൾ മാധ്യമങ്ങളും, രാഷ്ട്രീയ പാർട്ടികളൂം ചേർന്നു ഉണ്ടാക്കുകയാണു. യഥാർത്ത പ്രശ്നങ്ങൾ ജനങ്ങളിൽ നിന്നു മറച്ചു പിടിക്കുവാൻ മന:പ്പൂർവ്വം നടപ്പിലാക്കുന്നതായിട്ടെ ഇതിനെ കാണാൻ കഴിയു. പൊതുജനം കഴുതയാണെന്നു വീണ്ടും വീണ്ടും തെളിയിച്ചു കൊടുക്കാൻ നിൽക്കാതെ…നമ്മുക്കെന്തു വേണമെന്നു നമ്മുക്കു ആവശ്യപെടാം…
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ