മഴ

മഴ പുറത്തു തകർത്തു പെയ്യുകയാണു. പെയ്താലും പെയ്തില്ലെങ്കിലും തന്നെ കുറ്റം പറയുന്ന മനുഷ്യരോടുള്ള വിരോധം തീർക്കുകയാണൊ എന്നു തോന്നും. റൂമിന്റെ ആസ്ബറ്റോഴ്സ് മേൽക്കൂരയിൽ മഴത്തുള്ളികൾ ചരൽ വാരിയിടുന്നതുപോലെ വന്നു പതിച്ചു കൊണ്ടിരിക്കുകയാണു. ഒരു ചൂടു കാലത്തിന്റെ തുടക്കം സൂചിപ്പിച്ചു കൊണ്ടുള്ള മഴ..വരാനിരിക്കുന്ന കടുത്ത വേനലിനു മുൻപു പ്രക്രിതി നൽകുന്ന ജീവജലം. കൊല്ലാൻ കൊണ്ടു പോകുന്ന ജീവികൾക്കു അവസാനമായി ജലം നൽകുന്നതു പോലെ. പക്ഷെ ഇവിടെ എല്ലവരും മഴയെ പഴിക്കുന്നവരാണു.. ഒരുപാടു മഴയുള്ള നാട്ടിൽ നിന്നു വന്ന മലയാളികൾ ഉൾപ്പെടെ. ഇവിടത്തെ വേഗത്തിനു മഴ ഒരു തടസ്സമാണല്ലൊ.. അതുകൊണ്ടാ‍യിരിക്കാം. അല്ലെങ്കിലും ഇവിടത്തെ മഴക്കു നാട്ടിലെ പോലെ ഭംഗിയില്ല. ആർക്കൊ വേണ്ടി പെയ്തു തീർക്കുന്നതു പോലെ. അല്ലെങ്കിൽ, തന്നെ ആസ്വദിക്കാൻ ആരും മെനക്കെടാത്തതിന്റെ നിസംഗത ആയിരിക്കും മഴക്കു. ഇവിടെ മഴ പെയ്തു തുടങ്ങുന്നതും, അവസാനിക്കുന്നതും വളരെ പെട്ടെന്നല്ലെ? നാട്ടിലെ മഴയൊ? അതങ്ങനെ ചാറി ചാറി നിന്നു പതുക്കെ ശക്തി കൂടി കൂടി വരും. അതൊരു മേളം പോലെയാണു. കൊട്ടി കൊട്ടി മേളം മുറുകി വരുന്നതു പോലെ.അതിനു മേള പെരുമയുമൊരുക്കി ഇടിമുഴക്കവും ഉണ്ടാകും.കുട പിടിക്കാൻ മഴവില്ലും..ഇലത്താളമായി സാക്ഷാൽ വ്രിക്ഷങ്ങളുടെ ഇലകളുടെ മർമ്മരങ്ങളും..
എന്തായാലും മാനത്തു മഴക്കാ‍രു വക്കുമ്പോൾ നാട്ടിലേക്കു മനസ്സു പറന്നു പോകും എന്നതു ഒരു സത്യം. മഴക്കാരു കാണുമ്പോൾ ന്രിത്തം ചെയ്യുന്ന മയിലെപോലെയാകും എന്റെ മനസ്സും….

അഭിപ്രായങ്ങള്‍

  1. മഴ മനം കുളിര്പ്പിക്കും
    പണ്ട് ബോംബയില്‍ മഴക്കാലത്ത് റെയില്‍വേ ട്രാക്ക് വെള്ളം നിറഞ്ഞു മണിക്കൂര്‍ കണക്കിനു കിടന്നപ്പോഴും മഴ ഒരു ആവേശമായിരുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓസ്കറിന്റെ വരവു

എനിക്ക് എന്‍റെ അമ്മയെ കാണണം