ഒരു പൂമ്പാറ്റയുടെ കഥ

പുതിയ സാരിയാണു. കഴിഞ്ഞ ഓണത്തിനു അച്ഛൻ എടുത്തു തന്ന ഓണക്കോടി. അതിന്റെ പുതുമണം ഇതു വരെ മാറിയില്ല. അതിനു അതിതുവരെ ഉടുത്തിട്ടില്ലല്ലൊ.സാരിക്കു ചേർന്ന ബ്ലൌസ്സിന്റെ തുണി ഇതുവരെ കിട്ടിയില്ല. അച്ഛൻ അതു എന്നോടു യോജിക്കുന്നതു നോക്കി എടുത്തോളാൻ പറഞ്ഞതല്ലെ. പാവം അച്ഛൻ !!!! മക്കളെ പറ്റി എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു. പ്രതീക്ഷകൾക്കൊന്നും കോട്ടം പറ്റിയിരുന്നില്ല കുറച്ചു നാൾ മുൻപു വരെ..ക്രിത്യമായി പറഞ്ഞാൽ ഒരാഴ്ച മുൻപു വരെ. അവളുടെ ഓർമ്മകൾ ആ സാരികുരുക്കിനുള്ളിലൂടെ പുറകോട്ടു പാഞ്ഞു.

കെ.എസ്.ആർ.ടി.സ്സി യിൽ ഡ്രൈവർ ആയി ജോലി നോക്കുന്ന അച്ഛൻ, സ്നേഹമുള്ള വീട്ടമ്മയായി അമ്മ. പിന്നെ എന്റെ കൂടെ തല്ലു പിടിക്കാൻ ഒരു അനുജനും. അങ്ങിനെ ചെറിയ കുടുംബംസംത്രിപ്ത കുടുംബമായി ഞങ്ങൾ കഴിയുകയായിരുന്നു.അവസാന വർഷം ബിരുദത്തിന്നു പഠിക്കുമ്പോഴാണുസാധാരണ കാണാൻ കൊള്ളുന്ന പെൺകുട്ടികളുടെ പിറകെ കൂടുന്ന മറ്റൊരു പൂവാലൻ ആയി മാത്രമെ ഞാൻ ആദ്യം കിഷോറിനേയും കണ്ടിരുന്നുള്ളു. പിന്നെ പിന്നെ സ്ഥിരമായ കൂടികാഴ്ചകളും. പിന്നെ പെൺകുട്ടികളെ കാണിക്കാൻ വേണ്ടി കാണിക്കുന്ന പൂവാലത്തരങ്ങൾ ഇല്ലാതിരുന്നതും ഒരു കാരണമായി എന്നു പറയാം. ഞാനും അവനെ ശ്രദ്ധിക്കാൻ തുടങ്ങി. ആ ഒരു പ്രത്യേക താൽ‌പ്പര്യം പിന്നീടു ഒരു പ്രണയമായി നാമ്പിട്ടതു..മഞ്ഞുരുകി വെള്ളമാകുന്നതു പോലെ വളരെ സ്വാഭാവികമായിട്ടായിരുന്നു. പിന്നെ അടുത്തറിഞ്ഞപ്പോൾഎന്നിലും അവനിലും എന്തൊക്കെയൊ സാമ്യതകൾ ഉണ്ടെന്നു തോന്നിതുടങ്ങി. ഒരിക്കലും വേർപിരിയാനാകാതെ ഞങ്ങൾ അടുത്തു. പ്രണയംഞൻ ഈ ആധുനീക യുഗത്തിൽ പൂത്തുലയുന്നതു മൊബൈൽ ഫോൺ വഴി ആണല്ലൊ. ഞങ്ങളുടെ കാര്യത്തിലും മറിച്ചായിരുന്നില്ല സ്ഥിതി. എസ്.എം.എസ്സ് ആയും എം.എം.എസ്സ് ആയും ഞങ്ങളുടെ പ്രണയത്തിനു ഒരു അൾട്രാ മോഡേൺ സ്വഭാവം കൈവന്നു എന്നു പറയുന്നതാകും ശരി. വഴിയിൽ വച്ചും, മൊബൈൽ ഫോൺ വഴിയും ഉള്ള ശ്രിംഗാരത്തിനപ്പുറത്തേക്കു കാര്യങ്ങൽ നീങ്ങി തുടങ്ങി. ഒരിക്കലും ക്ലാസ്സ് മിസ്സ് ചെയ്യാത്ത ഞാൻ ചില ഹവേഴ്സ് പാർക്കുകളിൽ ആണു ആസ്വദിച്ചതു. പിന്നെ അതു ഐസ്ക്രീം പാർലറിലേക്കും, സിനിമാ തിയറ്ററിലേക്കും ഉയർന്നു. സിനിമാ തിയറ്ററിന്റെ ഇരുളിന്റെ മറയിൽ ഞങ്ങൾ സിനിമയല്ലാതെ മറ്റെല്ലാം ആസ്വദിച്ചു. അപ്പോഴും ഞാൻ വീട്ടിൽ ഒരു നല്ല കുട്ടി തന്നെ ആയിരുന്നു.

അങ്ങിനെയിരിക്കെ ആണു കിഷോറിനു ഗൾഫിൽ പോകാൻ ഒരു വിസ തരപ്പെട്ടതു. അതറിഞ്ഞപ്പോൾ മറ്റെന്തിനേക്കാളും ഞങ്ങൾക്കു ഒന്നാകുവാൻ മുൻപിലുണ്ടായിരുന്ന ഒരു തടസ്സം ഒഴിഞ്ഞു പോയ സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ. പക്ഷെ അവനു പോകേണ്ട ദിവസ്സം അടുക്കും തോറും..മനസ്സിന്റെ ഭാരം കൂടി കൂടി വന്നു. ഒന്നു കെട്ടിപ്പിടിച്ചു കരയാൻ കഴിഞ്ഞെങ്കിൽ എന്നു ഞങ്ങൾ ആഗ്രഹിച്ചു.

അവൻ പോകുന്നതിനു രണ്ടു ദിവസ്സം മുൻപാണു അവൻ എന്നെ വിളിച്ചു പറഞ്ഞതു..അവന്റെ വീട്ടിൽ അന്നു എല്ലവരും ഗുരുവായൂരിൽ തൊഴാൻ പോകുകയാണെന്നും അന്നു വീട്ടിൽ അവൻ തനിച്ചാരിക്കും എന്നും. മനസ്സമാധാനത്തോടെ ഞങ്ങൾക്കു സംസാരിക്കാമല്ലൊ എന്നു കരുതിയാണു ഞാൻ അവൻ വിളിച്ചപ്പോൾ പോയതു.

അവിടെ എത്തിയപ്പോൾ അവൻ എന്നെ കാത്തിരിക്കുകയായിരുന്നു. കണ്ടതു കെട്ടിപ്പിടിച്ചു കരയാനെ എനിക്കു കഴിഞ്ഞുള്ളു. അപ്പോൾ അവൻ എന്നോടു ഒരു കാര്യം പറഞ്ഞു. ഇനി നമ്മൾ കാണുന്നതു രണ്ടൊ മൂന്നോ വർഷം കഴിഞായിരിക്കും. അതു വരെ മനസ്സിൽ സൂക്ഷിക്കാൻ നമ്മുക്കെന്തിങ്കിലും വേണ്ടെ? നിനക്കെന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം നിന്നെ എനിക്കു തരണം. നമുക്കൊന്നാകണം. ശരീരം കൊണ്ടു. എനിക്കതു കേട്ടപ്പോൾ അസ്വാഭാവികത ഒന്നും തോന്നിയില്ല. ഒരു പക്ഷെ ഞാനും അന്നു മനസ്സിൽ അതൊക്കെ തന്നെയാണു ആഗ്രഹിചിട്ടുണ്ടായിരിന്നിരിക്കുക. എന്റെ മൌനം സമ്മതമായെടുത്തുഅവന്റെ കൈകൾ എന്റെ മേനിയിൽ ചിത്രപണികൾ ഒരുക്കാൻ തുടങ്ങി. ഞാനൊരു ശിൽ‌പ്പമായും..അവനൊരു ശിൽ‌പ്പിയായും മാറി. അതിനിടയിലെപ്പോഴൊ അവനവന്റെ മൊബൈൽ കാമറ ഓണാക്കി. അവൻ പറഞ്ഞു നമ്മുടെ ഈ സംഗമം ഞാൻ എന്നും ഈ മൊബൈൽ വീഡിയൊയിലൂടെ കാണുംനിന്റെ നിശ്വാസ്സത്തിന്റെ താപനം ഞാൻ ഇനി നമ്മൾ കാണുന്നതു വരെ ഈ വീഡിയൊയിലൂടെ അനുഭവിക്കും..

പിന്നെ ഞങ്ങൾ കണ്ടിട്ടില്ല. അവൻ പോയി പിന്നെ മിസ്ഡ് കോളുകളുടെ ബഹളമായിരുന്നു. ഞാൻ എഴുന്നേൽക്കുമ്പോൽ ഒരു മിസ്സ്കാൾ..അവൻ ചായ കുടിക്കുമ്പോൽ ഒരു മിസ്സ്കാൾ.. അങ്ങിനെ കുറെ നാളുകൾ. പിന്നെ വെള്ളിയാഴ്ചകളിൽ..ഓൺലൈൻ ചാറ്റിങ്ങ്. അങ്ങിനെ അകലെ ആയിരുന്നിട്ടുംഅടുത്തിരുന്നു ഞങ്ങൾ. അങ്ങിനെ ഒരു വെള്ളിയാഴ്ച.കാലത്തു ഓൺലൈൻ വരാമെന്നു പറഞ്ഞിട്ടുണ്ടു അവൻ. കണ്ടു പരിചിതയായ നെറ്റ് കഫേയിലെ ചേച്ചിക്കു അന്നെന്നെ കണ്ടപ്പോൾ എന്തൊ ഒരു അത്ഭുതം പോലെ..പിന്നെ അവിടെ കണ്ടു പരിചിതമായ മുഖങ്ങളിലൊക്കെ ഒരു അസ്വഭാവികതചിലർ പരസ്പരം എന്തോ കുനു കുനുത്തു സംസാരിക്കുന്നു.അവസ്സാനം ആ ചേച്ചി തന്നെ വന്നു എന്നോടു പറഞ്ഞു. കുട്ടിക്കു ഞാൻ ഒരു കാര്യം കാണിച്ചു തരാം..അവർ വന്നു ഏതൊ ഒരു വെബ് സൈറ്റിന്റെ അഡ്രസ്സി ടൈപ്പ് ചെയ്തു. അതു തുറക്കുന്നതും നോക്കിയിരുന്ന എന്റെ മനസ്സു എന്തൊ സമ്മാനപൊതി അഴിച്ചു കാണാൻ പോകുന്ന കുട്ടിയുടേതു പോലെ ആയിരുന്നു. പക്ഷെ അവർ അതു തുറന്നു അതിനെ
ഏതൊ ലിങ്കിൽ പ്രസ്സ് ചെയ്തപ്പോൾ ഓൺ ആയ വീഡിയൊ കണ്ടു എന്റെ കണ്ണിൽ ഇരുട്ടു കയറി. ഏറ്റവും സ്വകാര്യമെന്നു ഞാൻ കരുതി വച്ചതെല്ലാം ഇതാ എല്ലാരുടേയും മുൻപിൽ
ഞാൻ വിശ്വസ്സിച്ചു എന്റെ കിഷോറിനു നൽകിയ എന്റെ സ്നേഹവും..ശരീരവും എല്ലാം ഇപ്പൊൾ എല്ലാവർക്കും മുൻപിൽഅവനു വിരസ്സമായ മൂന്നു വർഷങ്ങൾ തള്ളി നീക്കുന്നതിനു അവന്റെ കാമുകി അവനു നൽകിയ സമ്മാനം ഇത ഇപ്പൊ എല്ലാരുടേയും മുൻപിൽഅപ്പോൾ തന്നെ ഭൂമി പിളർന്നു അതിലേക്കു താഴ്ന്നു പോയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. അവിടെ നിന്നു എങ്ങിനെ വീടെത്തിയെന്നു എനിക്കോർമ്മയില്ലഇനിയെന്തെ സംഭവിക്കും എന്നു ഓർക്കാ‍ൻ പോലും എനിക്കു ത്രാണിയില്ലായിരുന്നുപക്ഷെ അവൻ എന്നോടെന്തിനിതു ചെയ്തു????? അറിയില്ല ദൈവമെ അറിയില്ല.ഇനി അതറിഞ്ഞിട്ടും എന്തു പ്രയോജനം..ഇപ്പോൾ എനിക്കൊരു പ്രാർത്ഥന മാത്രമെ ഉള്ളു..ഇനിയൊരു പെൺകുട്ടിക്കും ഈ ഗതി വരരുതെ..പിന്നെ എന്നെ ഇത്ര ഭംഗിയായി ചതിച്ച എന്റെ കിഷോറിനും അതു പോലെയുള്ള മറ്റു കിഷോറുമാർക്കും നന്ദി ഒരുപാടു നന്ദിഇത്രയും മനോഹരമായ ജീവിതം ഇവിടെ വച്ച് അവസ്സാനിപ്പിക്കാൻ സഹായിച്ച എല്ല്ലവർക്കും നന്ദി

അവൾ പതുക്കെ ആ സാരിയിലെ കുരുക്കു തന്റെ കഴുത്തിലേക്ക് മുറുക്കി..ആദ്യ പിടച്ചിലിൽ തന്നെ കയറി നിന്നിരുന്ന കസേര വീണു പോയി..പിന്നെ ആ പിടച്ചിലിനു കുറച്ചു ആക്കം കൂടി.

അങ്ങിനെ ഒരു പൂമ്പാറ്റയുടെ കൂടെ ചിറകു കരിഞ്ഞുപല രൂപത്തിലും പല ഭാവത്തിലും വരുന്ന കിഷോറുമാരുടെ കയ്യിൽ പെടാതെ സൂക്ഷിക്കേണ്ടതു ഓരൊ പൂമ്പാറ്റയുടേയും കടമയാണു.. അല്ലെങ്കിൽ നഷ്ടപെടാനുള്ളതു മനോഹരമായ ഈ ലോകമാണു.

 

……….അശുഭം………

അഭിപ്രായങ്ങള്‍

  1. സാരിയുടെ കുരുക്ക്‌ മുറുകിയപ്പോഴും ആ പെണ്‍കുട്ടി ചിന്തിച്ചത്‌ എന്തായിരുന്നു? അവള്‍ക്ക്‌ നല്ല കുട്ടിയായി, അച്ഛന്റെ പൊന്നോമനയായി, അമ്മയുടെ കണ്‍മണിയാകാന്‍ മാറാന്‍ ഇനി കഴിയില്ലെന്നാണോ?

    മറുപടിഇല്ലാതാക്കൂ
  2. നമ്മള്‍ക്കു മുന്നില്‍ ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്ന കുരുക്കകളിലൊന്നു അല്ലേ...അതില്‍പ്പെട്ട് ചിറക് കുഴഞ്ഞ് വീഴാതെ ഉയര്‍ന്നു പറക്കാനുള്ള ധൈര്യമുണ്ടാവട്ടെ പൂമ്പാറ്റകള്‍ക്ക്..

    മറുപടിഇല്ലാതാക്കൂ
  3. ഇന്നലെ കണ്ടവന് ചിത്രപ്പണി നടത്താന്‍ സ്വയം ശില്‍ പ്പമായി മാറി ആസ്വദിച്ചപ്പോള്‍ അവളൊരുനിമിഷം ആലോചിച്ചോ സ്വന്തം അച്ഛനെയും അമ്മയെയും കുറിച്ച് ....അവര്‍ക്ക് ഉണ്ടാകുന്ന ദുഷ്പേരിനെ കുറിച്ച് സ്വന്തം കുടുംബത്തെ കുറിച്ച്...........ഇല്ലല്ലോ.......

    സ്വന്തം കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയപ്പോള്‍ അവള്‍ രക്ഷപ്പെട്ടു............ഇതിന്‍റെ പേരില്‍ നീറിപുകയാനും അവഹേളിക്കപ്പേടാനും ആ കുടുംബം ബാക്കി....അവര്‍ക്ക് കുറച്ച് വിഷം നല്‍കിയിട്ട് കുടുക്ക് മുറുക്കുന്നതായിരുന്നു ഈ അവസ്ഥയ്ക്ക് ഉചിതം.....ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങളെ അറിവില്ലായ്മ എന്ന് തള്ളിക്കളയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇവരൊന്നും പൂമ്പാറ്റകളും അല്ല.......

    കഥയെ വെറുതെ കാര്യമാക്കിയെങ്കില്‍ ക്ഷമിക്കുക

    മറുപടിഇല്ലാതാക്കൂ
  4. ഈ കിഷോർ ഇന്നിന്റെ പ്രതീകമാണു.പക്ഷേ ഈ തെറ്റു ചെയ്ത അവൻ പുണ്യവാളനായി.സൈബർ സെല്ലിൽ കമ്പ്ലൈന്റ് ചെയ്ത് അവന്റെ തനിനിറം പുറത്തു വരുത്തണമായിരുന്നു.ആ വീഡിയോയിലെ നായകൻ അവൻ തന്നെയല്ലേ.അവനെങ്ങനെ രക്ഷപ്പെടാനാവും.ഇപ്പോൾ ആണും പെണ്ണും ചേർന്ന് തെറ്റു ചെയ്താൽ ആണു പതിവ്രതൻ,പെണ്ണ് വേശ്യ.ഈ അവസ്ഥക്കു ഒരു മാറ്റം ഉണ്ടാവില്ലായിരിക്കും.എന്തായാലും അവൾ ധീരതയോടെ ജീവിച്ചു കാണിക്കണമായിരുന്നു.

    നല്ല (അനുഭവ ) കഥ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓസ്കറിന്റെ വരവു

എനിക്ക് എന്‍റെ അമ്മയെ കാണണം