അങ്ങിനെ അബ്ദുള്ളകുട്ടി പുറത്തായി.....എല്ലാവരും കാത്തിരിക്കുകായിരുന്നു അനിവാര്യമായ ഈ പുറത്താക്കലിനെ. പ്രതീക്ഷിക്കാത്തതെന്നു അബ്ദുള്ളകുട്ടി പറയുന്നുണ്ടെങ്കിലും അദ്ദേഹവും ഇതു പ്രതീക്ഷിച്ചിരുന്നു എന്നു വേണം പറയാൻ. പിന്നെ സി.പി.എം എന്തു കൊണ്ടു ഇതു വരെ അബ്ദുള്ളകുട്ടിയെ പുറത്താക്കിയില്ല എന്നാണു സാമാന്യം ജനം അത്ഭുതപ്പെടുന്നതു. പിന്നെ ഒരു സാധാരണ പൌരൻ എന്ന നിലക്കു എനിക്കു ഇനിയും മനസ്സിലാകാത്ത സംഗതി അബ്ദുള്ളകുട്ടിയെ എന്തിനു ആദ്യം സസ്പെണ്ടു ചെയ്യുകയും പിന്നീടു പുറത്താക്കുകയും ചെയ്തു എന്നാണു.എന്റെ വീക്ഷണത്തിൽ പ്രത്യക്ഷ്മായ ചില കാരണങ്ങൾ ഇവയാണു. ഒന്നു.നരേന്ദ്ര മോദിക്കു അനുകൂലമായി പ്രസ്താവന ഇറക്കി.രണ്ടു സസ്പെണ്ടു ചെയ്യപ്പെട്ടിട്ടും തന്റെ നിലപാടിൽ നിന്നു പിന്നോക്കം പോകാൻ അബ്ദുള്ളകുട്ടി തയ്യാറായില്ല. പിന്നെ ഏറ്റവും അവസാനമായി എം.പി മാർക്കു നൽകുന്ന പാർടി പിന്തുണയുടെ കാര്യത്തിൽ കോൺഗ്രസ്സ് ആണു സി.പി.എം നേക്കാൾ ഭേദം എന്ന പ്രസ്താവന. ഈ മൂന്നു കാര്യങ്ങൾ പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണു. ഏറ്റവും കൂടുതൽ ജനാധിപത്യ വ്യവസ്തിതി ഉള്ള രാഷ്ട്രീയ പാർടി എന്ന സി.പി.എം ന്റെ അവകാശവാദം വെറും പച്ച കള്ളം ആണെന്നു. അത്തരത്ത...