പോസ്റ്റുകള്‍

മാർച്ച് 15, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രവാസികളുടെ തിരിച്ചുവരവു

എൺപതുകൾ മുതലാണെന്നു തോന്നുന്നു കേരളത്തിൽ നിന്നു ഗൾഫു നാടുകളിലേക്കുള്ള പാലായനം തുടങ്ങിയതു. അന്നു മുതൽ ഇന്നു വരെ കേരളത്തിന്റെ എന്നു മാത്രമല്ല ഇന്ത്യൻ സമ്പത്ത്ഘടനയുടെ തന്നെ വിദേശ നാണയ ശേഖരത്തിന്റെ നല്ലൊരു പങ്കു ഗൽഫു നാടുകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഭാവന ആയിരുന്നു. കേരളത്തിനെ ഒരു ഉപഭോക്ത സംസ്ഥാനമാക്കിയതിന്റെ ഉത്തരവാദിത്വം മുഴുവൻ വേണമെങ്കിൽ ഗൽഫു പണത്തിനു മേൽ നമ്മുക്കു ആരോപിക്കാം. പക്ഷെ ഇക്കണ്ട കാലമായിട്ടും, ഈ പണത്തിന്റെ ഒഴുക്കിനു എപ്പോഴെങ്കിലും ഒരു അവസാനം ഉണ്ടാകും എന്നു ആരും ആലോചിച്ചില്ല. എന്നും എപ്പോഴും ഗൽഫു പണം ഉണ്ടാകും എന്ന അഹങ്കാരത്തിൽ ജീവിക്കുകയായിരുന്നു മലയാളി. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം സൂക്ഷിക്കാനും, അതു ഉല്പാദനപരമായ കാര്യങ്ങൾക്കു വിനിയോഗിക്കാനും നമ്മൾ ഗൾഫുകാർക്കു കഴിഞ്ഞില്ല. അല്ലെങ്കിൽ ഈ പണത്തിനെ എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും എന്നു ഇതു വരെ ഭരിച്ച ഒരു ഗവണ്മെന്റും ആലോചിച്ചില്ല.എന്നും ഈ പണം ഇങ്ങനെ ഒഴുകികൊണ്ടിരിക്കും എന്നു കരുതി ഒരു മൂഡസ്വർഗത്തിൽ ആയിരുന്നു നമ്മളിതുവരെ. നമ്മുക്കു ഒരിക്കൽ ഒരടി കിട്ടിയതാണു, കുവൈറ്റ് യുദ്ധത്തിന്റെ രൂപത്തിൽ. പക്ഷെ അതിനു ശേഷവും നമ്മൾ പഠിച്ചില്ല . നമ്...

ആഗോള സാമ്പത്തിക പ്രതിസന്ധി

ആഗോള സാമ്പത്തിക പ്രതിസന്ധി ദുബായിയെ കാര്യമായി ബാധിച്ചു എന്നു ഒരു പക്ഷവും, ദുബയിക്കു ഒരു കുഴപ്പവും ഇല്ലെന്നു മറ്റൊരു പക്ഷവും വാദിക്കുന്നു. പ്രത്യക്ഷത്തിൽ അത്ര കാര്യമായി ബാധിക്കപെട്ടിട്ടുണ്ടെന്നു തോന്നുന്നുമില്ല. ദുബായിയുടെ ഗ്ലാമറസ്സ് ലോകമായ ഷോപ്പിങ്ങ് സെന്ററുകളിൽ കാര്യമായ തിരക്കുകുറവു നമ്മുക്കു അനുഭവപ്പെടുന്നില്ല. പിന്നെ സൂപ്പർമാർക്കറ്റ് സ്രിംഘലകളിൽ കാര്യമായ കച്ചവടം നടക്കുന്നില്ല എന്നാണു അറിവു. പിന്നെ ചെറു സൂപ്പർ മാർക്കറ്റുകളിലും കച്ചവടം കുറഞ്ഞിരിക്കുന്നു എന്നതും ഒരു സത്യമാണു. ദുബായിൽ ഏറ്റവും അധികം ബാധിച്ചിരിക്കുന്ന ഒരു മേഖല കെട്ടിടനിർമ്മാണ മേഖലയാണു. ആ മേഖലയിൽ നിന്നും ഒരുപാടു പേർക്കു ജോലി നഷ്ടപ്പെടുകയും പിന്നെ പലർക്കും നൽകി വന്ന ആനുകൂല്യങ്ങളും, ശമ്പളവും വെട്ടികുറയ്ക്കുകയും ചെയ്തിട്ടുണ്ടു. ഗവണ്മെന്റു ഇക്കാര്യങ്ങൾ തുറന്നു സമ്മതിക്കുന്നില്ല ഇതുവരെ. പലരേയും നാട്ടിലേക്കു പറഞ്ഞുവിടുന്നതു ദീർഘ അവധിക്കാണു. അതു കൊണ്ടു തന്നെ ഇന്ത്യൻ എംബസിക്കു അതൊന്നും ഒരു കൊഴിഞ്ഞു പോക്കായി കാണാനായിട്ടില്ല ഇതുവരെ. പിന്നെ കുടുംബത്തോടെ ദുബായിൽ താമസിക്കുന്ന പലരും കുട്ടികളുടെ അവധിക്കാലമാകാൻ കാത്തിരിക്കുകയാണു നാട്ടിൽ പ...

ത്രിശൂർ പൂരം

എന്തൊക്കെയായാലും കേരളത്തിൽ മേടം തുടങ്ങുന്നതിനു മുൻപെ തന്നെ ത്രിശൂർ പൂരം തുടങ്ങി. എല്ലാം ഉണ്ടെ.ആദ്യം കൊടിയേറ്റം ആയിരുന്നു.അതു ആർ എസ് പി ഭംഗിയായി നിർവ്വഹിച്ചു. പിന്നെ ഒരോ ദിവസവും നാട്ടുകാർക്കു കാണാനും രസിക്കുന്ന എത്ര എത്ര വിഭവങ്ങൾ ആണു നമ്മുടെ ജാനാധിപത്യത്തിന്റെ കാവൽക്കാർ കാണിച്ചു കൂട്ടിയതു? സീറ്റുകൾ വച്ചു മാറിയതു കുടമാറ്റത്തിനേക്കാൾ ഗംഭീരമായി. ആർക്ക് എന്തൊക്കെയാ കിട്ടിയതു? അതൊ കിട്ടിയതൊന്നും പോരാ എന്നാണോ.പിന്നെ തെക്കോട്ടിറക്കവും പിന്നെ എഴുന്നിള്ളിപ്പും.പിന്നെ വെടിക്കെട്ടു ഇപ്പോൾ ഉണ്ടാകില്ല.അതിനു ഇലക്ഷൻ കഴിയുന്നതു വരെ ക്ഷമിക്കണം.