പോസ്റ്റുകള്‍

മാർച്ച് 22, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഞാനും നീയും……

എന്റെ മിഴിയിൽ നിറഞ്ഞ കണ്ണുനീർ തുള്ളികൾ നീ കണ്ടില്ല്ല…. പരന്ന കണ്മഷിയുടെ ഭംഗി മാത്രം നീ കണ്ടു. എന്റെ വാക്കുകളിലെ വിതുമ്പൽ നീ കേട്ടില്ല….. പതിഞ്ഞു പോയ എൻ ശബ്ദത്തിന്റെ മനോഹാരിത നീ വർണ്ണിച്ചു. എന്റെ നിശ്വാസത്തിലെ കിതപ്പു നീ് അറിഞ്ഞില്ല…. അതിന്റെ താളം നിന്നെ ഭ്രാന്തനാക്കുന്നുവെന്നു നീ പറഞ്ഞു. എന്റെ മേനിയുടെ തളർച്ച് നീ അറിഞ്ഞതായി കണ്ടില്ല….. അതിന്റെ സൌന്ദര്യം നീ ആസ്വദിക്കുകയായിരുന്നു… എന്റെ ദാഹങ്ങളും മോഹങ്ങളും നീ അറിഞ്ഞില്ല… നിന്റെ മോഹങ്ങളും ദാഹങ്ങളും നീ തീർക്കുകയായിരുന്നു… ഞാൻ എന്തിന് …എന്റെ മോഹങ്ങൾ എന്തിനു…. എനിക്കു വേണ്ടിയൊ ….അതൊ നിനക്കു വേണ്ടി മാത്രമൊ? ഞാൻ നിനക്കു വേണ്ടി ജീവിക്കാം മരിക്കാം… പക്ഷെ ഒരു കരിമ്പിൻ ചണ്ടിയായി നീയെന്നെ വലിച്ചെറിയല്ലേ……

dddd

oruoooaoo

ഓർമ്മകൾ....

ജനതാദളും പിന്നെ.......

ജനതാദൾ ഇടതുമുന്നണിക്കു പുറത്തേക്കുള്ള വഴിയിലാണെന്നു തോന്നുന്നു. യഥാർത്യം എന്താണു? സി.പി.എം ജനതാദളിനു സീറ്റു നിഷേധിച്ചെന്നു എല്ലാ മാധ്യമങ്ങളും പറഞ്ഞു പരത്തുന്നു. അതിനെതിരെ ഒന്നു പ്രതികരിക്കാനൊ, തങ്ങളുടെ നിലപാടുകൾ ജനങ്ങളെ അറിയിക്കാനോ സി.പി.എം നേത്രുത്ത്വം ശ്രമിക്കുന്നുമില്ല. കുറെ കാലമായി കാര്യങ്ങൾ ഇങ്ങനെയാണ്. പാർട്ടിക്കെതിരെ എഉയരുന്ന അപക്വമായ ആരോപണങ്ങളെ എതിർക്കാനോ പാർട്ടി നിലപാടുകളെ ന്യായീകരിക്കാനോ പാർട്ടിയിലെ ഉത്തരവാദിത്വപെട്ട ആരും ശ്രമിച്ചു കാണുന്നില്ല. അതിനെങ്ങിനെ, വ്യക്തിപരമായ നിലപാടുകളേയും, അഭിപ്രായങ്ങളേയും ന്യായീകരിക്കുവാൻ ആണല്ലൊ കുറെ കാലമായി പാർട്ടി നേതാക്കന്മാർ ശ്രമിക്കുന്നതു. അല്ലെങ്കിൽ തന്നെ ഇന്നു പാർട്ടിയെവിടെ? കുറെ വ്യക്തികൾ മാത്രമല്ലെ ഉള്ളു. ജനതാദളിന്റെ കാര്യത്തിലേക്കു തിരിച്ചു വരാം. ജനതാദളിനു സീറ്റു നിഷേധിച്ചെന്നാണു എല്ലാരും പറയുന്നതു. പക്ഷെ സീറ്റു നിഷേധിക്കുകയല്ല..സീറ്റു മാറ്റി കൊടുക്കുകായാണു ചെയ്യുന്നതെന്നു ആരും പറയാത്തതെന്തെ?