പോസ്റ്റുകള്‍

ഏപ്രിൽ 12, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

a,b,c,d,e.....അറിയില്ലെ…ജാഗ്രതെ

ഇന്നു ഒരു വാർത്ത കണ്ടു. നിങ്ങളും കണ്ടു കാണും എന്നു കരുതുന്നു. ഡൽഹിയിക്കടുത്തുള്ള ഒരു സ്കൂളിൽ അദ്യാപിക വിദ്യാർത്ഥിനിയെ തല ഡസ്കിൽ ഇടിക്കുകയും അതിനു ശേഷം 42 ഡിഗ്രി ചൂടിൽ രണ്ടു മണിക്കൂറോളം കുട്ടിയെ വെയിലത്തു നിറുത്തുകയും ചെയ്തു. അതിനെ തുടർന്നു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്ന കുട്ടി ബോധം കെട്ടു വീഴുകയായിരുന്നു. മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്കു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ സംഭവത്തെ തുടർന്നു അദ്യാപികയെ സസ്പെണ്ടു ചെയ്തു എന്നാണു അറിഞ്ഞതു. അതു നല്ലതു തന്നെ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഇത്തരം ശിക്ഷണ നടപടികൾ ആവശ്യമാണു. പക്ഷെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതു എന്തുകൊണ്ടു? കുട്ടികൾക്കു അറിവു പകർന്നു നൽകുന്ന ഒരു അദ്യാപികയിൽ നിന്നു തന്നെ ഇത്തരം വീഴ്ചകൾ ഉണ്ടാകമോ? ഇതെല്ലാം യഥാർത്തത്തിൽ സമൂഹത്തിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റത്തെയാണു സൂചിപ്പിക്കുന്നതു. മനുഷ്യന്റെ മനസ്സിൽ നിന്നു മനുഷ്യത്വം ഇല്ലതായികൊണ്ടിരിക്കുന്നു. ആഗോളവത്കരണത്തേയും, സാമ്പത്തിക ഉദാരണവത്കരണത്തേയും ക മ്യൂണിസ്റ്റുകൾ എതിർത്തപ്പോൾ നമ്മെളെല്ലാം അവരെ പിന്തിരിപ്പന്മാരെന്നു വിളിച്ചു. പക്ഷെ പുത്...