പോസ്റ്റുകള്‍

ഏപ്രിൽ 19, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു പൂമ്പാറ്റയുടെ കഥ

പുതിയ സാരിയാണു. കഴിഞ്ഞ ഓണത്തിനു അച്ഛൻ എടുത്തു തന്ന ഓണക്കോടി. അതിന്റെ പുതുമണം ഇതു വരെ മാറിയില്ല. അതിനു അതിതുവരെ ഉടുത്തിട്ടില്ലല്ലൊ.സാരിക്കു ചേർന്ന ബ്ലൌസ്സിന്റെ തുണി ഇതുവരെ കിട്ടിയില്ല. അച്ഛൻ അതു എന്നോടു യോജിക്കുന്നതു നോക്കി എടുത്തോളാൻ പറഞ്ഞതല്ലെ. പാവം അച്ഛൻ !!!! മക്കളെ പറ്റി എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു. പ്രതീക്ഷകൾക്കൊന്നും കോട്ടം പറ്റിയിരുന്നില്ല കുറച്ചു നാൾ മുൻപു വരെ..ക്രിത്യമായി പറഞ്ഞാൽ ഒരാഴ്ച മുൻപു വരെ. അവളുടെ ഓർമ്മകൾ ആ സാരികുരുക്കിനുള്ളിലൂടെ പുറകോട്ടു പാഞ്ഞു. കെ.എസ്.ആർ.ടി.സ്സി യിൽ ഡ്രൈവർ ആയി ജോലി നോക്കുന്ന അച്ഛൻ, സ്നേഹമുള്ള വീട്ടമ്മയായി അമ്മ. പിന്നെ എന്റെ കൂടെ തല്ലു പിടിക്കാൻ ഒരു അനുജനും. അങ്ങിനെ ചെറിയ കുടുംബം … സംത്രിപ്ത കുടുംബമായി ഞങ്ങൾ കഴിയുകയായിരുന്നു.അവസാന വർഷം ബിരുദത്തിന്നു പഠിക്കുമ്പോഴാണു … സാധാരണ കാണാൻ കൊള്ളുന്ന പെൺകുട്ടികളുടെ പിറകെ കൂടുന്ന മറ്റൊരു പൂവാലൻ ആയി മാത്രമെ ഞാൻ ആദ്യം കിഷോറിനേയും കണ്ടിരുന്നുള്ളു. പിന്നെ പിന്നെ സ്ഥിരമായ കൂടികാഴ്ചകളും … . പിന്നെ പെൺകുട്ടികളെ കാണിക്കാൻ വേണ്ടി കാണിക്കുന്ന പൂവാലത്തരങ്ങൾ ഇല്ലാതിരുന്നതും ഒരു കാരണമായി എന്നു പറയാം. ഞാനും അവനെ ശ്രദ്ധിക്...