നീ പോടാ തെണ്ടി..എന്ന് പറയാന്‍ തോന്നിയതാണ് പിന്നെ കഞ്ഞികുടി മുട്ടുമല്ലോ എന്ന് കരുതി പറഞ്ഞില്ല. എങ്കിലും മനസ്സില്‍ ഒരായിരം തവണ തെറി വിളിച്ചിട്ടാണ് ഏരിയ സെയില്‍സ്‌ മാനേജരുടെ കാബിനില്‍ നിന്ന് അയാള്‍ ഇറങ്ങിയത്‌.. ഒരു കൊട്ടേഷന്‍ നേരത്തിനു അയക്കാത്തതിനു ആണ് കഴിഞ്ഞ അര മണിക്കൂര്‍ അയാളുടെ വായില്‍ നിന്നും ഭരണിപ്പാട്ട് കേട്ടുകൊണ്ടിരുന്നത്. ഇത്രയും നല്ല തെറികള്‍ ഉണ്ടെന്നു ഇവിടെ വന്നേ പിന്നെ ആണ് മനസ്സിലായത്‌. നേരത്തിനു കൊട്ടേഷന്‍ അയച്ചില്ല എന്ന് പറഞ്ഞു ആണ് എന്നെ ചീത്ത വിളിച്ചത്. പക്ഷെ ഒരാഴ്ച മുന്‍പേ എസ്റ്റ്‌മേറ്റ്‌ എടുത്തു എല്ലാം അയാളുടെ ടേബിളില്‍ കൊണ്ട് വച്ചതാണ്..കൂടാതെ ഇ മെയിലും അയച്ചതാണ്. ഒരാഴ്ച അതിനുമെലെ അടയിരുന്ന ആളാണ്‌ ഇന്ന് എന്നെ വിളിച്ചു തെറി വിളിക്കുന്നത്‌.. അത് വച്ചിരുന്ന കാര്യം പറഞ്ഞപ്പോഴാണ് പറയുന്നത് നിനക്ക് എന്നെ ഒന്ന് ഓര്‍മ്മിപ്പിക്കാമായിരുന്നില്ലേ..എനിക്ക് ഇവിടെ നൂറു കൂട്ടം പണിയില്ലേ...കൊണ്ട് വച്ചാല്‍ നിന്റെ ജോലി തീര്‍ന്നെന്നാണോ നീ വിചാരിച്ചിരിക്കുന്നത്..അങ്ങിനെ അങ്ങിനെ കുറെ പറഞ്ഞു. പിന്നെ ഈ പറഞ്ഞതൊക്കെ ഇഗ്ലീഷിലും ഹിന്ദിയിലും ആണ്.ട്ടാ. അത് എനിക്കിവിടെ എഴുതാന്‍ അറിയതോണ്ട് ഞാന്‍ മലയാളത്തില്‍ ആക്കീന്നു മാത്രം. പിന്നെ അയല്‍ക്കിവിടെ നൂറു കൂട്ടം പണിയുണ്ടെന്ന് പറയുന്നതെന്തുട്ടാ...ഇങ്ങനെ ഒരോര്‍ത്തരെ വിളിച്ചു തെറി പറയ.. അതന്നെ അയാള്‍ടെ പണി. ഇവടെ പണിയെടുക്കുമ്പോ ഇതെന്യാ പറ്റല്ലോട്ടാ ..
അല്ല എനിക്കിതന്നെ വേണം..നാട്ടില്‍ മര്യാദക്ക് പന്ത്രണ്ടായ്റുപ്യ ശബ്ലം ഇണ്ടായ്രന്നതാ അത് വേണ്ടന്ന്ച്ചാ ഇങ്ങട് വണ്ടി കേറീത്. നാല്‍പ്പതിനായിറുപ്യ ശബ്ലാന്ന്‍ കേട്ടപ്പ കുറ്റീം പറിച്ചു പോന്നതാ..ഇപ്പ ന്തായി..വാടകേം ചെലവും കഴിച്ചു പ്രന്തണ്ടായറുപ്യ ഇണ്ടാക്കാന്‍ ഇവിടെ കെടന്നു തക്കട തരികട കളിയൊക്കെ കളിക്കണം.. അത് കൂടണ്ടാ ഈ മാതിരി സാധനങ്ങളു ഇമ്മടെ മേത്ത് കഴപ്പ് തീര്‍ക്കണത്. നാട്ളായിരുന്നെ പോടാ പുല്ലേന്നു പറഞ്ഞു എപ്പഴേ സ്കൂട്ടായാനേ. അത് മാത്രോ ഒരുത്തീനെ വളച്ച് ഒരു പരുവാക്കി വരുമ്പഴാ ഈ സംഭവം ശറിയാവാണതെ..എനിക്ക് വല്യ താല്പര്യോന്നും ഇണ്ടാര്‍ന്നില്ല..പിന്നെ പോരനില്യാന്നു പറഞ്ഞപ്പോ വീട്ടരോക്കെ ഒരുമാതിരി വെടക്ക് ലൈനായി..പിന്നെ നോക്കീപ്പോ രണ്ടു കൊല്ലം നിന്ന് കൊറച്ചു കാശായ തിരിച്ച് നാട്ടീ ചെന്ന് ലാവിഷായി കഴിയാലോ..
ഒലക്കേടെ മൂട്...പ്പ എന്തായി..ഞാനും പ്രവസിയായെന്നു..ഇവടെ എത്തിപ്പെട്ടാ പിന്നെ വട്ടം കറക്കാട്ടാ..പൊറത്ത് കടക്കാന്‍ പറ്റല്യ..ഇതാണ് മോനെ രോദനം ഒരു പ്രവസീടെ രോദനം..എന്നാപ്പ ശരി..പിന്നെ കാണാട്ടാ..ഞാനപ്പ തെറിക്കട്ടെ ഒരു ക്ലൈണ്ടിനെ കാണാന്‍ണ്ടേ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓസ്കറിന്റെ വരവു

എനിക്ക് എന്‍റെ അമ്മയെ കാണണം