പരമേട്ടന്‍റെ ചായക്കട
പരമേട്ടന്‍റെ ചായക്കട അഥവാ ഒരു ജനതയുടെ അഭിലാഷം. ഞങ്ങളുടെ നാട്ടില്‍ പരമു ചേട്ടന്റെ ഒരു ചായക്കട ഉണ്ടായിരുന്നു. അക്കാലത്ത് നാട്ടിലെ ജന്മിയുടെ വകയായി ഒരു ഹോട്ടല്‍ ആണ് ആദ്യം ഞങ്ങളുടെ നാട്ടില്‍ തുടങ്ങിയത്. നിറയെ ചായംപൂശിയ ഒരുപാട് വര്‍ണ്ണങ്ങളുള്ള ചില്ല് ജനാലകള്‍ ഉള്ള ഒരു ഹോട്ടല്‍. പക്ഷെ അവിടെ ഞങ്ങളെ പോലെ ഉള്ള സാധാരണക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. തിളങ്ങുന്ന ഉടുപ്പും മുണ്ടും ധരിച്ചവരെ മാത്രമേ അവിടേക്ക് കടത്തി വിടുമായിരുന്നുല്ലു. അത് കര്‍ക്കശമായി നടപ്പിലാക്കുവാന്‍ ഒരു കപ്പടാ മീശക്കാരനെ അവിടെ കാവലും നിരുത്തിയിട്ടുണ്ടായിരുന്നു. അകത്തു മദ്യവും മദിരാശിയും വരെ ഉണ്ടായിരുന്നു എന്നാണ് കേട്ടിരുന്നത്. കീഴ്ജാതിയിലെ പെണ്‍കിടാങ്ങളെ ബലം പ്രയോഗിച്ചു അവിടെ കൊണ്ട് വന്നിരുന്നെന്നും കേട്ടിട്ടുണ്ട്. നാട്ടുകാര്‍ക്ക് മുഴുവന്‍ ഇതെകുറിച്ച് അറിയാമായിരുന്നെങ്കിലും ആര്‍ക്കും എതിര്‍ക്കാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. എതിര്‍ക്കുന്നവന്‍റെ ശവം അന്നാട്ടിലെ പൂതന്‍ കുളത്തില്‍ എത്ര പൊന്തിയിരിക്കുന്നു. ഓരോ ദിവസ്സവും ആ ഹോട്ടല് കൊണ്ട് നാട്ടുകാര്‍ പൊറതി മുട്ടി. പാടത്തും പറമ്പിലും കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന വിഭ...