നീ പോടാ തെണ്ടി..എന്ന് പറയാന്‍ തോന്നിയതാണ് പിന്നെ കഞ്ഞികുടി മുട്ടുമല്ലോ എന്ന് കരുതി പറഞ്ഞില്ല. എങ്കിലും മനസ്സില്‍ ഒരായിരം തവണ തെറി വിളിച്ചിട്ടാണ് ഏരിയ സെയില്‍സ് മാനേജരുടെ കാബിനില്‍ നിന്ന് അയാള്‍ ഇറങ്ങിയത്.. ഒരു കൊട്ടേഷന്‍ നേരത്തിനു അയക്കാത്തതിനു ആണ് കഴിഞ്ഞ അര മണിക്കൂര്‍ അയാളുടെ വായില്‍ നിന്നും ഭരണിപ്പാട്ട് കേട്ടുകൊണ്ടിരുന്നത്. ഇത്രയും നല്ല തെറികള്‍ ഉണ്ടെന്നു ഇവിടെ വന്നേ പിന്നെ ആണ് മനസ്സിലായത്. നേരത്തിനു കൊട്ടേഷന്‍ അയച്ചില്ല എന്ന് പറഞ്ഞു ആണ് എന്നെ ചീത്ത വിളിച്ചത്. പക്ഷെ ഒരാഴ്ച മുന്‍പേ എസ്റ്റ്‌മേറ്റ് എടുത്തു എല്ലാം അയാളുടെ ടേബിളില്‍ കൊണ്ട് വച്ചതാണ്..കൂടാതെ ഇ മെയിലും അയച്ചതാണ്. ഒരാഴ്ച അതിനുമെലെ അടയിരുന്ന ആളാണ് ഇന്ന് എന്നെ വിളിച്ചു തെറി വിളിക്കുന്നത്.. അത് വച്ചിരുന്ന കാര്യം പറഞ്ഞപ്പോഴാണ് പറയുന്നത് നിനക്ക് എന്നെ ഒന്ന് ഓര്‍മ്മിപ്പിക്കാമായിരുന്നില്ലേ..എനിക്ക് ഇവിടെ നൂറു കൂട്ടം പണിയില്ലേ...കൊണ്ട് വച്ചാല്‍ നിന്റെ ജോലി തീര്‍ന്നെന്നാണോ നീ വിചാരിച്ചിരിക്കുന്നത്..അങ്ങിനെ അങ്ങിനെ കുറെ പറഞ്ഞു. പിന്നെ ഈ പറഞ്ഞതൊക്കെ ഇഗ്ലീഷിലും ഹിന്ദിയിലും ആണ്.ട്ടാ. അത് എനിക്കിവിടെ എഴുതാന്‍ അറിയതോണ്ട് ഞാന്‍ മലയാളത...
പോസ്റ്റുകള്‍
സെപ്റ്റംബർ 1, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു