ഒരു ചാറ്റല്‍ മഴയായ് നനു നനുത്ത ഇളം തെന്നലായ് പുല്ലാങ്കുഴലിന്‍ ഈണമായ് പാലൂറും നിലാവായ് കളം കളം പാടുമോരരുവിയായ് മര്‍മ്മരം തീര്‍ക്കും ഇല്ലിമുളം കാടായ് പുലര്‍ കാലേ പുല്‍കൊടികള്‍ അണിഞ്ഞ വൈര കമ്മലായ് ചാഞ്ഞു നില്‍ക്കും മൂവാണ്ടന്‍ മാവിന്‍ ചില്ലയായ് നാണം കുണുങ്ങി നില്‍ക്കും നെല്‍ക്കതിരായ് ഓണമായ് പൂക്കളങ്ങളായ് കുമ്മാട്ടികളികളായി വിഷുവായ് കണികൊന്നകളായി എന്‍റെ ശ്വാസ നിശ്വാസമായ് എന്നില്‍ നിറഞ്ഞു നിന്നയെന്‍ നാടേ കാലങ്ങള്‍ക്കിപ്പുറം തിരിച്ചു വരുമ്പോള്‍ ചീറി പെയ്യുന്ന മഴയെ ഉള്ളു താണ്ഡവമാടും കാറ്റേ ഉള്ളു കാലങ്ങള്‍ തെറ്റി പഴമയുടെ കണക്കും തെറ്റി അരുവികളിന്നു പാടാറില്ല ദാഹിച്ചു മരിക്കുമതിനു ദീനരോദനം മുളങ്കാടുകള്‍ക്കിന്നൊരു അസ്ഥിതറ പോലുമില്ല അവിടെയെല്ലാം മനുഷ്യര്‍ തീര്‍ത്ത കോണ്‍ഗ്രീറ്റ് ശവപ്പെട്ടികള്‍ മാത്രം മണ്ണില്‍ ചവിട്ടി നടക്കുന്നതിന്നു അലര്‍ജിയെത്രേ ചോറുരുട്ടി ഉണ്ണുന്നതും അപൂര്‍വ്വം പാശ്ചാത്യര്‍ കെട്ടിയിറക്കിയ രുചികള്‍ അതാണത്രേ ഇപ്പോള്‍ സൗകര്യം പക്ഷെ നിങ്ങളിതോന്നോര്‍ക്കുക മരങ്ങളില്ലാതെ മഴയില്ല മഴയില്ലാതെ മണ്ണില്ല മണ്ണില്ലാതെ മനുഷ്യനുമില്ല...
പോസ്റ്റുകള്‍
ഓഗസ്റ്റ് 24, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു