ഞാനെന്റെ പ്രിയന് ചാലിച്ച ചായങ്ങളല് ചെലയുടുക്കട്ടെ അവന്റെ മുരളിയുടെ ഈണത്തില്‍ കുളിര് കൊള്ളട്ടെ അവന്റെ നെഞ്ചിന്റെ ചൂടില്‍ തല ചായ്ക്കട്ടെ ഹേ ചന്ദ്രലേഖേ നിനക്കൊട്ട് ലജ്ജയില്ലേ കണ്ടുനില്ക്കാന് നീ ഒരു കാര്മുഘില് ചീളിനാല്‍ ഇമകള്‍ മറകയു ഞാനുമെന്‍ പ്രിയനും ഈ മഞ്ഞു പാളിയുടെ പുതപ്പിനടിയില്‍ അല്പനേരം കിടന്നുറങ്ങട്ടെ...
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍
ഓസ്കറിന്റെ വരവു
ഓസ്കറിന്റെ ഇന്ത്യയിലേക്കുള്ള വരവു എന്തായാലും ഉഷാറായി. ഈ ചിത്രത്തെ പറ്റിയും അതിനു ഓസ്കർ കിട്ടുന്നതിനു മുൻപും പിൻപും പല ഇന്ത്യൻ സംവിധായകരും പല അഭിപ്രായങ്ങളും പറഞ്ഞിരുന്നു. ഒരു ഇന്ത്യൻ സംവിധായകന്റെ ചിത്രമല്ലെങ്കിൽ പോലും, ഈ ചിത്രത്തിൽ സഹകരിച്ച ഒരുപാടു ഇന്ത്യൻ ആർട്ടിസ്റ്റുകൾക്കും,ടെക്നീഷ്യൻസിനും ഈ ചിത്രത്തിനു കിട്ടിയ അംഗീകാരത്തിൽ ഒരു പങ്കുണ്ടെന്നു നമ്മുക്കു സമ്മതിച്ചെ മതിയാകു. ഒരു വിദേശ സിനിമ ആയതു കൊണ്ടാണു ഇതിനിത്രയും അംഗീകാരം ലഭിക്കാൻ കാരണം എന്നാണു ഒരാക്ഷേപം. തീർച്ചയായിട്ടും അതു ഒരു മുഖ്യ ഘടകം തന്നെയാണു.ഇത്തരം അവാർഡുകൾക്കു ഹോളിവുഡ് സിനിമകൾ മാത്രമെ പരിഗണിക്കൂ എന്ന കാര്യം കൂടി നമ്മൾ ഓർക്കേണ്ടതുണ്ടു. ഇന്ത്യയിൽ ഇതിലും ഭംഗിയായി സിനിമയെടുക്കാൻ കഴിയുന്ന സംവിധായകർ ഇല്ല എന്നല്ല അതിനർത്തം. ഭാഷയുടെ വരമ്പുകൾ ഒരു തടസ്സം തന്നെയാണു. എന്തു തന്നെ ആയാലും ഓസ്കാർ ഇന്ത്യയിലേക്കു വന്നിട്ടുണ്ടെങ്കിൽ അതു ആ കലാകാരന്മാരുടെ കഴിവു കൊണ്ടു മാത്രമാണു. ജയ് ഹോ!!!!!!
എനിക്ക് എന്റെ അമ്മയെ കാണണം
എനിക്ക് എന്റെ അമ്മയെ കാണണം അയാള്‍ റോഡിനു അരികു ചേര്‍ന്ന് വേഗത്തില്‍ നടക്കുകയാണ്. ഇടയ്ക്കു ചുറ്റും നോക്കുന്നുണ്ട്. ഡിസംബറിലെ തണുത്ത ഈ രാത്രിയില്‍ വിജനമായ ഈ റോഡിലൂടെ അയാള്‍ എങ്ങോട്ടാണ് ..മൂടല്‍ മഞ്ഞിന്റെ പാളികള്‍ ആകാശത്ത് നിന്ന് ഭൂമിയെ തൊട്ടു തോട്ടില്ലെന്ന രീതിയില്‍ നില്ക്കുന്നു ..ഇടയ്ക്കു കടന്നു പോകുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ മാത്രമാണ് കാണാനാകുന്നതു ... നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടെ എത്തപെട്ടത് ...പലരും പറഞ്ഞു കേട്ടത് പോലെ ഒന്നര ലക്ഷം രൂപ ഏജന്റിനു കൊടുത്തു വന്നതാണ് ... പല പല പണികള്‍ ചെയ്തു അമ്മ ഒറ്റക്ക് പഠിപ്പിച്ചതാണ് ...എം എ നല്ല മാര്‍ക്കില്‍ പാസായി ..പക്ഷെ അതുകൊണ്ട് എന്ത് പ്രയോജനം ...എന്നെ പഠിപ്പിക്കാന്‍ എടുത്ത ലോണും ..പിന്നെ മറ്റു പല ആവശ്യങ്ങള്‍ക്കായി എടുത്ത ലോണുകളും എല്ലാം അടക്കേണ്ട സമയവും കഴിഞ്ഞു ..ഓരോ ലോണും പുതിയ ലോണെടുത്ത് പുതുക്കി പുതുക്കി പോന്നു ...എന്തെങ്കിലും രക്ഷ വേണമെങ്കില്‍ കടല്‍ കടന്നാലേ കഴിയു എന്ന അഭിപ്രായങ്ങള്‍ കേട്ട് പോന്നതാണ് ..അതിനു ആ ഏജന്റിനു കൊടുക്കാനായി എടുത്തതാണ് അവസാനത്തെ ലോണ്‍ ...എന്നാലും ഒരു ജോലിയൊക്കെ ആയാല്‍ രക്ഷപെടുമല്ലോ എന്നോര്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ