കുട്ടികളി
കുട്ടികളി
കുറെ കുട്ടികള്‍ ചേര്‍ന്ന്
കളിക്കുകായിരുന്നു. കുട്ടികള്‍ എന്ന് വച്ചാല്‍ തീരെ ചെറിയ ബുദ്ധി ഉറക്കാത്ത
കുട്ടികള്‍. എന്താണ് കളിയെന്നല്ലേ രാഷ്ട്രീയം..അല്ലാണ്ട് പിന്നെ എന്താ. ഇപ്പൊ
ജനിച്ചു വീഴുമ്പോ തൊട്ടു കേള്‍ക്കുന്നതല്ലേ അപ്പൊ പിന്നെ അതല്ലേ ഓര്മ വരൂ..പിന്നെ
ബുദ്ധി ഉറക്കാത്ത പ്രായമാണല്ലോ അപ്പൊ കളിക്കാന്‍ പാറ്റിയ ഇതിലും നല്ലത് ഇല്ലല്ലോ.
അപ്പൊ അവര് രണ്ടു ടീമായി. ടീം ആകുമ്പോ ടീം ലീഡര്‍ വേണം, അത് എങ്ങനെ
തെരഞ്ഞെടുക്കും. കണ്‍ഫ്യൂഷന്‍...തീരുമാനമായി ഏറ്റവും പെട്ടെന്ന് മറ്റുള്ളവരെ
പട്ടിക്കുന്നവര്‍ ലീഡര്‍..അങ്ങിനെ തിരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ടു കൂട്ടര്‍ക്കും
ലീഡര്‍ ആയി. ഇനി അധികാരം ആര്‍ക്ക്..അതിലും അവര്‍ യോജിപ്പിലെത്തി..നാട്ടുനടപ്പുപോലെ
ആദ്യം ഒരു ടീം പിന്നെ അടുത്ത ടീം ഭരിക്കും. ഭരിക്കുമ്പോള്‍ എന്ത് തെമ്മാടിത്തരവും
കാണിക്കാം, കള്ളത്തരവും കാണിക്കാം, ഊളതരങ്ങളും കാണിക്കാം.എതിര്‍ ടീം കുറെ ഒച്ച
വക്കാം എന്നാല്‍ പുറത്താക്കാന്‍ പറ്റില്ല അത് കാലാവധി തീരുന്നത് വരെ. അടുത്ത ടീം
ഭരിക്കുമ്പോള്‍ തിരിച്ചും. അങ്ങിനെ രണ്ടു മൂന്നു തവണ കളി കഴിഞ്ഞപ്പോള്‍
ഭരണത്തിലിരിക്കുന്ന ടീമിന്‍റെ ലീഡര്‍ക്ക് ഒരു അമിതാവേശo. ഇനി അവര്‍ക്ക് ഭരണം വിട്ടു
കൊടുക്കണ്ട. ഇത്ര ഊളത്തരങ്ങള്‍ കാണിച്ചിട്ടും അവര്‍ ഒന്നും പറയുന്നില്ല. ഭരണം
വിട്ടു കൊടുക്കാതിരുന്നാല്‍ ഇവന്മാര്‍ക്ക് ഒന്നും ചെയ്യാനാകില്ല.
അപ്പുറത്തോ..പുതിയ ടീം
ലീഡര്‍ക്ക് എങ്ങെനെയെങ്കിലും കാലാവധി തീര്‍ന്നു ഭരണത്തില്‍ കയറാനുള്ള തിരക്കാണ്.
അത് കൊണ്ട് തന്നെ ഭരണകാരുടെ എല്ലാ ഊളത്തരവും കണ്ടില്ലെന്നു നടിക്കുകയാണ്.
അങ്ങിനെ കാലാവധി തീര്‍ന്നു.
ആ ഇനി ഭരണം ഞങ്ങള്‍ക്ക്..ഇല്ല ഞാന്‍ വിട്ടു തരില്ല..ഇത് കള്ളകളി തീരുമാനിച്ച
പ്രകാരം ഇനി ഞങ്ങള്‍ക്കാണ് ഭരണം...
അപ്പൊ ഒരു ചോദ്യം..
തെളിവുണ്ടോ?...അങ്ങിനെ തീരുമാനിച്ചതിനു തെളിവുണ്ടോ?.. ചോദ്യം കറക്ടാ...ഒരു തെളിവും
ഇല്ല..വാക്കാല്‍ ഉള്ള ഉറപ്പേ ഉള്ളൂ...വേറെ തെളിവൊന്നും ഇല്ല. സംസാരിക്കാന്‍
പോയതിനു തെളിവുണ്ട്..സംസാരിച്ചതിന് തെളിവുണ്ട്..സംസാരിച്ചു പോന്നതിനു തെളിവുണ്ട്..
പക്ഷെ എന്താണ് സംസാരിച്ചതെന്ന് എന്നതിന് തെളിവില്ല..
ഇതിപ്പോ വല്ലാത്ത ചെയ്തായി
പോയി...ഇങ്ങനെ ചാക്ക് പോലെ വാക്ക് മാറുമെന്നു വിചാരിച്ചോ..എന്ത് ചെയ്യും...ബഹളം
വക്കുക തന്നെ അതല്ലേ നമ്മക്ക് അറിയൂ..കണ്ണില്‍ കണ്ടതൊക്കെ തല്ലി പൊളിക്കാം.
നമ്മളെകൊണ്ട് അതോക്കെയെ പറ്റൂ.തലമണ്ട ഉപയോഗിക്കാന്‍ നമ്മള്‍
പഠിച്ചിട്ടില്ല..കത്തിയും കഠാരയും ബോംബും ഉപയോഗികാനുള്ള ട്രെയിനിംഗ് കിട്ടിയിട്ടുണ്ട്
പക്ഷെ ബുദ്ധി ഉപയോഗിക്കാന്‍ ആരും പഠിപ്പിച്ചില്ല...
ബഹളം തുടങ്ങി..അടി പിടി
ഉന്തു തല്ല് തള്ള് കടി എല്ലാം ഉണ്ട്...ആകെ ബഹളമയം...
ഇത് കളിക്കുന്ന കുട്ടികളുടെ
കാര്യം..
പുറത്തു നിന്ന് ഇത് നോക്കി
നിന്നിരുന്ന കളിക്കാന്‍ കൂട്ടാത്ത കുറച്ചു കുട്ടികള്‍ ഇത് കണ്ടു
രസിക്കുകയാണ്..അവരിലോരുതന്‍ വഴിയില്‍ നിന്നിരുന്ന ബഹുമാനപെട്ട തെരുവ് നായയെ ഒരു
കല്ലെടുത്ത് എറിഞ്ഞു.. തെരുവ് നായ അല്ലെ..ഇപ്പൊ അവര്‍ക്കും ഉണ്ടല്ലോ
സംഘടന...കുറച്ചു വിളിച്ചു അണികളെ..എന്നവരും എത്തി..അപ്പോഴല്ലേ മനസ്സിലായെ..കളിക്കുന്ന
കുട്ടികളെയും കളിക്കാത്ത കുട്ടികളെയും കൂട്ടിയാലും അതിലും കൂടുതല്‍ വരും ബഹുമാനപെട്ട
തെരുവ് നായ്ക്കള്‍..കലിപ്പ് പൂണ്ട ബഹുമാന്യരായ നായ്ക്കള്‍ കടി പിടി കൂടുന്ന
കുട്ടികളുടെ അടുത്തേക്ക് പഞ്ഞടുത്തു..കാര്യം പന്തിയല്ലെന്ന് കണ്ടു കാഴ്ചകാരായി നിന്നവര്‍
ഓടി.. ഉന്തും തള്ളും നടത്തുന്നതിനിടയില്‍ അവരും കണ്ടു ബഹുമാനപെട്ട തെരുവ്
നായ്ക്കള്‍ പാഞ്ഞടുക്കുന്നത്...അവര്‍ക്ക് കാര്യം പിടി കിട്ടി... ഉന്തും തള്ളും
നിര്‍ത്തി അവര്‍ ബഹുമാനപെട്ട തെരുവ് നായ്ക്കളെ കല്ലെടുത്തെറിഞ്ഞു ഓടിച്ചു...
ഞങ്ങളെ..തല്ലു കൂടും..തെറി
വിളിക്കും പക്ഷെ ഒരു പ്രശ്നം വന്നാലെ ഞങ്ങളോന്നാ...കളി നിര്‍ത്തിക്കാം എന്ന് ഒരു
പുല്ലനും കണക്കു കൂട്ടണ്ട...അതിനു വച്ച വെള്ളം വാങ്ങി വെച്ച് ചൂടാരുമ്പോ നിങ്ങള്
തന്നെ മോന്തിക്കോ....ഹല്ലാ പിന്നെ...
-: ശുഭം :-
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ