വെറിയന്‍
കൊല്ലണം...അന്യ രാജ്യക്കാരെ മുഴുവന്‍ കൊല്ലണം..
അതിനു യുദ്ധമുണ്ടാക്കണം
കൊല്ലണം..അന്യ മതക്കാരെ മുഴുവന്‍ കൊല്ലണം..
അതിനു വര്‍ഗ്ഗീയ ലഹളയുണ്ടാക്കണം
കൊല്ലണം...അന്യ വര്‍ണ്ണത്തിലുള്ളവരെയെല്ലാം...
അതിനു വര്‍ണ്ണവെറിയുണ്ടാക്കണം..
കൊല്ലണം....എന്നേക്കാള്‍ സമ്പത്തുള്ളവരെ മുഴുവന്‍..
അതിനു ഞാന്‍ തീവ്രവാദിയാകണം
കൊല്ലണം...
എന്നെക്കാള്‍ മുന്‍പേ നടക്കുന്നവനെ..
പിറകെ നടക്കുന്നവനെ...
എന്നേക്കാള്‍ സുന്ദരരൂപമുള്ളവനെ
കൊല്ലണം..
ഞാനല്ലാത്തതിനെയെല്ലാം കൊല്ലണം..
എന്നിട്ട് എനിക്കുറക്കെ പൊട്ടിച്ചിരിക്കണം...
ചുറ്റും കിടക്കുന്ന ശവങ്ങള്‍ക്കു നടുവില്‍ നിന്ന്.
അപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു എന്‍റെ ചിരി കേള്‍ക്കാന്‍ ആരുമില്ലെണ്ണ്‍
എന്‍റെ വിജയം കാണാന്‍ ആരുമില്ലെന്ന്...അപ്പോള്‍ ഞാന്‍ ചിന്തിക്കുന്നു..ഞാനീ ചെയ്തതെല്ലാം എന്തിനെന്നു..
ജെ.സി.പള്ളിക്കാട്
വളര്‍ന്ന് വലുതാകട്ടെ എന്നാശംസിക്കുന്നു............
മറുപടിഇല്ലാതാക്കൂ