നാളേക്കു വേണ്ടി... കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി വാക്കുകളും കള്ളികളും അടുക്കി വയ്ക്കുന്നതിനടക്ക് അവള്‍ ഓഫീസ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. അപ്പോളാണ് സമയം ശ്രദ്ദിച്ചത്. ഏഴു മണി ആകാറായിരിക്കുന്നു. ഓഫീസിലെ കസേരകള്‍ മിക്കവാറും കാലിയായി തുടങ്ങിയിരിക്കുന്നു. ഇന്ന് കുറച്ചു നേരത്തെ ഇറങ്ങണമെന്ന് കരുതിയതാണ്. അതെന്നും അങ്ങിനെയാണല്ലോ എന്ന് നേരത്തെ ഇറങ്ങണമെന്ന് കരുതുന്നുവോ അന്ന് അവസാന നിമിഷം എന്തിങ്കിലും ജോലി കിട്ടിയിരിക്കും. മുകളിരിക്കുന്നവര്‍ക്ക് എല്ലാം അവസാനത്തേക്ക് വക്കാം. പിന്നെ അത് സമയത്തിന് തീര്‍ക്കേണ്ടത് നമ്മുടെ കടമ. എന്ത് ചെയ്യാം ജീവിക്കണമെങ്കില്‍ ഇതൊക്കെ അംഗീകരിച്ചേ മതിയാകൂ. അവള്‍ സ്വയം സമാധാനപ്പെടുത്തി. പക്ഷെ ഇന്ന്... ഇന്ന് മകളുടെ അരങ്ങേറ്റമാണ്. അവള്‍ വളരെയേറെ ആഗ്രഹിച്ചു ചേര്‍ന്നതാണ് നൃത്തം പഠിക്കാന്‍. നീക്കി വക്കാന്‍ കാശില്ലാതതിനാല്‍ അവള്‍ ആഗ്രഹം പറഞ്ഞു രണ്ടു വര്‍ഷത്തിനു ശേഷമാണ് അവളെ നൃത്തവിദ്യാലയത്തില്‍ ചേര്‍ത്തത്. കൃത്യമായി പറഞ്ഞാല്‍ താന്‍ ഇവിടെ ജോലിക്ക് കയറിയതിനു ശേഷം. ഒരാളുടെ ശമ്പളം കൊണ്ട് കഴിഞ്ഞു പോകാന്‍ ബുദ്ടിമുട്ടായി തുടങ്ങിയപ്പ...