പോസ്റ്റുകള്‍

ജൂലൈ 19, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുട്ടികളി

കുട്ടികളി കുറെ കുട്ടികള്‍ ചേര്‍ന്ന് കളിക്കുകായിരുന്നു. കുട്ടികള്‍ എന്ന് വച്ചാല്‍ തീരെ ചെറിയ ബുദ്ധി ഉറക്കാത്ത കുട്ടികള്‍. എന്താണ് കളിയെന്നല്ലേ രാഷ്ട്രീയം..അല്ലാണ്ട് പിന്നെ എന്താ. ഇപ്പൊ ജനിച്ചു വീഴുമ്പോ തൊട്ടു കേള്‍ക്കുന്നതല്ലേ അപ്പൊ പിന്നെ അതല്ലേ ഓര്മ വരൂ..പിന്നെ ബുദ്ധി ഉറക്കാത്ത പ്രായമാണല്ലോ അപ്പൊ കളിക്കാന്‍ പാറ്റിയ ഇതിലും നല്ലത് ഇല്ലല്ലോ. അപ്പൊ അവര് രണ്ടു ടീമായി. ടീം ആകുമ്പോ ടീം ലീഡര്‍ വേണം, അത് എങ്ങനെ തെരഞ്ഞെടുക്കും. കണ്‍ഫ്യൂഷന്‍...തീരുമാനമായി ഏറ്റവും പെട്ടെന്ന് മറ്റുള്ളവരെ പട്ടിക്കുന്നവര്‍ ലീഡര്‍..അങ്ങിനെ തിരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ടു കൂട്ടര്‍ക്കും ലീഡര്‍ ആയി. ഇനി അധികാരം ആര്‍ക്ക്..അതിലും അവര്‍ യോജിപ്പിലെത്തി..നാട്ടുനടപ്പുപോലെ ആദ്യം ഒരു ടീം പിന്നെ അടുത്ത ടീം ഭരിക്കും. ഭരിക്കുമ്പോള്‍ എന്ത് തെമ്മാടിത്തരവും കാണിക്കാം, കള്ളത്തരവും കാണിക്കാം, ഊളതരങ്ങളും കാണിക്കാം.എതിര്‍ ടീം കുറെ ഒച്ച വക്കാം എന്നാല്‍ പുറത്താക്കാന്‍ പറ്റില്ല അത് കാലാവധി തീരുന്നത് വരെ. അടുത്ത ടീം ഭരിക്കുമ്പോള്‍ തിരിച്ചും. അങ്ങിനെ രണ്ടു മൂന്നു തവണ കളി കഴിഞ്ഞപ്പോള്‍ ഭരണത്തിലിരിക്കുന്ന ടീമിന്‍റെ ലീഡര്‍ക്ക് ഒരു അമിതാവേശo. ഇനി...