എനിക്ക് എന്‍റെ അമ്മയെ കാണണം


എനിക്ക് എന്‍റെ അമ്മയെ കാണണം

അയാള്‍ റോഡിനു അരികു ചേര്‍ന്ന് വേഗത്തില്‍ നടക്കുകയാണ്. ഇടയ്ക്കു ചുറ്റും നോക്കുന്നുണ്ട്. ഡിസംബറിലെ തണുത്ത ഈ രാത്രിയില്‍ വിജനമായ ഈ റോഡിലൂടെ അയാള്‍ എങ്ങോട്ടാണ് ..മൂടല്‍ മഞ്ഞിന്‍റെ പാളികള്‍ ആകാശത്ത് നിന്ന് ഭൂമിയെ തൊട്ടു തോട്ടില്ലെന്ന രീതിയില്‍ നില്‍ക്കുന്നു ..ഇടയ്ക്കു കടന്നു പോകുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ മാത്രമാണ് കാണാനാകുന്നതു ...

നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടെ എത്തപെട്ടത്‌ ...പലരും പറഞ്ഞു കേട്ടത് പോലെ ഒന്നര ലക്ഷം രൂപ ഏജന്റിനു കൊടുത്തു വന്നതാണ് ... പല പല പണികള്‍ ചെയ്തു അമ്മ ഒറ്റക്ക് പഠിപ്പിച്ചതാണ് ...എം എ നല്ല മാര്‍ക്കില്‍ പാസായി ..പക്ഷെ അതുകൊണ്ട് എന്ത് പ്രയോജനം ...എന്നെ പഠിപ്പിക്കാന്‍ എടുത്ത ലോണും ..പിന്നെ മറ്റു പല ആവശ്യങ്ങള്‍ക്കായി എടുത്ത ലോണുകളും എല്ലാം അടക്കേണ്ട സമയവും കഴിഞ്ഞു ..ഓരോ ലോണും പുതിയ ലോണെടുത്ത് പുതുക്കി പുതുക്കി പോന്നു ...എന്തെങ്കിലും രക്ഷ വേണമെങ്കില്‍ കടല് കടന്നാലേ കഴിയു എന്ന അഭിപ്രായങ്ങള്‍ കേട്ട് പോന്നതാണ് ..അതിനു ആ ഏജന്റിനു കൊടുക്കാനായി എടുത്തതാണ് അവസാനത്തെ ലോണ്‍ ...എന്നാലും ഒരു ജോലിയൊക്കെ ആയാല്‍ രക്ഷപെടുമല്ലോ എന്നോര്‍ത്തു..എവിടെ രക്ഷപെടാന്‍ തലയില്‍ വരച്ച വര മോശമായാല്‍ എവിടെ പോയാലും രക്ഷപെടുകില്ല ..വലിയ കാര്യങ്ങള്‍ ഒക്കെ ആണ് ആ എജന്റ്റ് പൈസ വേടിക്കുന്നനേരം പറഞ്ഞത് .ഇപ്പൊ ചെറിയ ജോലി ആണെങ്കിലും അറബിക് ഇഷ്ടമായാല്‍ നല്ല ജോലിയിലേക്ക് മാറ്റും അല്ലെങ്കില്‍ വേറെ നല്ല ജോലിക്ക് അവിടെ ചെന്നിട്ടു ശ്രമിക്കാമല്ലോ എന്നൊക്കെ ..ആദ്യത്തെ മൂന്നാല് മാസം കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല ..പിന്നെ ശബളം വൈകി തുടങ്ങി ..പിന്നെ പിന്നെ കിട്ടാതായി ഒരു ദിവസം ചെല്ലുമ്പോള്‍ കാണുന്നു കമ്പനി പൂട്ടി കിടക്കുന്നു ... നാട്ടില്‍ തിരിച്ചു ചെല്ലാന്‍ കഴിയാത്തത് കൊണ്ട് അയാള്‍ പോയില്ല ...ചില പരിചയക്കാര്‍ പറഞ്ഞത് കേട്ട് മറ്റു പല കമ്പനികളിലും പണിക്ക് പോയി .. വിസ തീരുന്നത് വരെ ഇങ്ങനെ കഴിയാം അല്ലാതെ വഴിയില്ല ..കിട്ടിയ പണിക്കെല്ലാം പോയി ...ചില ദിവസങ്ങളില്‍ പണിയുണ്ടാകില്ല ..എന്നാലും സാരമില്ല ചിലവ് കഴിച്ചു കുറച്ചു പൈസ മിച്ചം പിടിക്കാന്‍ പറ്റാറുണ്ട് ...അത് അമ്മക്ക് അയച്ചു കൊടുക്കും എടുത്ത ലോണ്‍ ഒരു അടവ് തെറ്റിയാല്‍ റോക്കറ്റ് പോണ പോലെ ആണ് പലിശ കയറുക അതുകൊണ്ട് എന്ത് വന്നാലും അത് മുടക്കരുത് ...പണി കുറഞ്ഞ മാസങ്ങളില്‍ പട്ടിണി കിടന്നും വെള്ളവും കുബ്ബൂസും മാത്രം കഴിച്ചും അയാള്‍ നാട്ടിലേക്ക് അയക്കുന്ന പണം കണ്ടെത്തി ...ഇടക്ക് അമ്മയെ വിളിക്കും..അടുത്ത വീട്ടിലേക്ക് അമ്മ വാ തോരാതെ അവിടത്തെ വിശേഷങ്ങള്‍ പറയും ..വിശേഷങ്ങള്‍ എന്ന് പറഞ്ഞാല്‍ പ്രാരാബ്ദങ്ങള്‍ ആണ് അധികവും ..അമ്മയുടെ സൂക്കെടിനെ കുറിച്ച് ചോദിച്ചാല്‍ ഒരു കുഴപ്പവുമില്ല ..മരുന്നെല്ലാം മുടങ്ങാതെ കഴിക്കുന്നുന്ടെന്നു പറയും..ഓരോ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചു ...പല പല പണികള്‍ ചെയ്തു ...വിസയുടെ കാലാവധി തീരാറായി ...തിരിച്ചു പോകേണ്ട കാര്യം ആലോചിക്കുമ്പോള്‍ മനസ്സില്‍ തീയാണ് ..രണ്ടു വര്ഷം ആകാന്‍ പോകുന്നു ..എന്നിട്ടും ലോണിന്റെ പകുതിയില്‍ കൂടുതല്‍ ബാക്കിയാണ് ..തിരിച്ചു പോകാതെ വേറെന്തു വഴി ...വേറെ പല ഇടങ്ങളിലും പുതിയ ജോലിക്ക് ശ്രമിച്ചു ..ഒന്നും ശരിയയില്ല..ഒരിക്കല്‍ ഒരു പരിചയക്കാരന്‍ പറഞ്ഞു  വിസ എടുത്തു തരുവാന്‍ ആളുണ്ട് ..പക്ഷെ ..വിസയുടെ പൈസ മുഴുവന്‍ കൊടുക്കണം ....കുറെ പൈസ ആകും എന്നാലും കുഴപ്പം ഇല്ല രണ്ടു കൊല്ലം കൂടി പണിയെടുത്താല്‍ കടമെല്ലാം വീട്ടാം എന്നിട്ട നാട്ടില്‍ പോകാം. അതെ വഴിയുള്ളൂ ..അയാള്‍ പറഞ്ഞ പൈസ പരിചയക്കാരില്‍ നിന്നൊക്കെ കടം വാങ്ങി കൊടുത്തു ..പാസ്പോര്‍ട്ടും ...ഒരാഴ്ച കഴിഞ്ഞു വിളിക്കാന്‍ പറഞ്ഞു ..ഒരാഴ്ച കഴിഞ്ഞിട്ടാണ് ഓര്മ വന്നത് അപ്പൊ വിളിച്ചു പക്ഷെ ആരും ഫോണ്‍ എടുക്കുന്നില്ല ..കുറെ കഴിഞ്ഞു പിന്നെയും വിളിച്ചു. ഇപ്പൊ ആ നമ്പറിലേക്ക് കാള്‍ പോകുന്നില്ല..മനസ്സില്‍ തീ ആളി തുടങ്ങി ..ശരീരം വിറച്ചു ..എന്‍റെ പാസ്പോര്‍ട്ടും പൈസയും ...വേഗം തന്നെ അവരുടെ ഓഫീസില്‍ ചെന്ന് അവിടെ ചെന്നപ്പോ അടച്ചിട്ടിരിക്കുന്നു അടുത്തുള്ള കടക്കാരനോട് ചോദിച്ചു ..അയാള്‍ക്ക് അവരെ കുറിച്ച് ഒന്നും അറിയില്ല... ദൈവമേ ചതിച്ചല്ലോ ..ഇനി എന്ത് ചെയ്യും ഞാന്‍ വാങ്ങിയ പൈസ ഒക്കെ എങ്ങിനെ തിരിച്ചു കൊടുക്കും ..ഇവിടത്തെ കടം തീര്‍ത്താല്‍ തന്നെ നാട്ടിലെ കടം എങ്ങിനെ തീര്‍ക്കും ...കടം തീര്‍ന്നില്ലെങ്കിലും ഞാന്‍ നാട്ടില്‍ എങ്ങിനെ പോകും ...പോലീസില്‍ പറഞ്ഞാലോ ..വേണ്ട ...ഇപ്പൊ നാട്ടില്‍ പോയിട്ട എന്ത് കാണിക്കാനാ ...പണ്ട് ദൈറയില്‍ താമസിക്കുമ്പോള്‍ കൂടെ ഒരു പാകിസ്ഥാനി ഉണ്ടായിരുന്നു ..അവനു വിസയൊന്നും ഇണ്ടായിരുന്നില്ല കിട്ടുന്ന പണിയെടുത്തു ജീവിക്കും ..പിന്നെ എപ്പോഴെങ്കിലും പൊതു മാപ്പ് പ്രഖ്യാപിക്കുമ്പോള്‍ നാട്ടില്‍ കയറി പോകും.. അത് തന്നെ വഴി അല്ലാതെന്തു ചെയ്യാന്‍ ...ഇത്ര നാളും അത് തന്നെയാണ് ചെയ്തത് ..പോലീസിന്‍റെകണ്ണില്‍ പെടാതെ ഇത്രയും നാള്‍ കഴിച്ചു കൂട്ടി പക്ഷെ ഇപ്പൊ ...
ഇന്ന് ഇന്നാണ് നാട്ടില്‍ വിളിച്ചപ്പോ അറിഞ്ഞത് ..അമ്മ പോയെത്രെ ...രണ്ടു ദിവസായി ...എന്നേ വിളിച്ചു പറയാന്‍ ഫോണ്‍ നമ്പര്‍ ഒന്നും ഇല്ലാത്തതിനാല്‍ അവര്‍ക്ക് എന്നെ അറിയിക്കാന്‍ കഴിഞ്ഞില്ലാ ....ഒരു നമ്പര്‍ കൊടുത്തിരുന്നു അമ്മക്ക് ഇക്ബാല്‍ ഇക്കയുടെ പക്ഷെ അത് അമ്മ എവിടെയവോ എഴുതി വച്ചത് ..ചോദിച്ചാല്‍ പറയാന്‍ ഇനി അമ്മയില്ലല്ലോ ...കഴിഞ്ഞ തവണ വിളിച്ചപ്പോഴും പറഞ്ഞതാ.. അമ്മ ..എനിക്ക് ഒരു സൂക്കേടും ഇല്ലെടാ മരുന്നെല്ലാം കൃത്യമായി കഴിക്കുന്നെണ്ടെന്നു..എവടെ അമ്മയല്ലേ പണ്ടും എനിക്കു ചോറ് വിളമ്പുമ്പോ അമ്മ പറയും അമ്മ ആദ്യമേ കഴിച്ചെന്നു ...അമ്മ അങ്ങിനെയേ പറയൂ...ഇനി എന്‍റെ അമ്മ ഇല്ല ..എന്‍റെ അമ്മയെ അവസാനമായി ഒന്ന് കാണാന്‍ ..ഞാന്‍ എങ്ങിനെ പോകും ..അവര്‍ ചോദിച്ചു എപ്പോഴാ വരാന്നു..എന്ത് പറയാന്‍ പാസ്പോര്‍ട്ട്‌ പോലും ഇല്ലാതെ എങ്ങിനെ ഞാന്‍ ...
ഇനി പോലീസിനെ പെടികണ്ട ...അവര്‍ക്ക് പിടി കൊടുക്കണം ..എന്നെ കയറ്റി വിടട്ടെ ...എനിക്ക് എന്‍റെ അമ്മയെ കാണണം വേറൊന്നും വേണ്ട അമ്മയെ കാണണം ....
അയാള്‍ ഇടക്കിടക്ക് തിരിഞ്ഞു നോക്കി ..പോലീസ് വരുന്നുണ്ടോ ..ഇല്ലേ എന്തേ വരാത്തത് ....
എനിക്ക് എന്‍റെ അമ്മയെ കാണണം...
 
ജെ.സി.പള്ളികാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓസ്കറിന്റെ വരവു