കറമ്പന്
എന്റെ പേര് കറമ്പന് ..ഇത്
കേള്‍ക്കുമ്പോ നിങ്ങള്‍ വിചാരിക്കും ഇതൊക്കെ ഒരു പേരാണോ എന്നു.. ശരിയാണ് എനിക്കും
ഒരു പേരുണ്ട് ...പക്ഷെ അത് ഗവന്മെന്റ്
അടിച്ചു വച്ചിരിക്കുന്ന ചില കടലാസുകളില്‍ മാത്രമേ ഉള്ളു ...എന്റെ ജീവിതത്തില്‍ ഇന്ന്
വരെ കൂടുതല്‍ വിളിക്കപെട്ടിട്ടുള്ളതില്‍ കൂടുതലും കറമ്പന് എന്നാണ്. ഒരു പേരിന്റെ
ആവശ്യകത എന്താണ്..തിരിച്ചറിയപെടാന്‍ വേണ്ടി മാത്രമല്ലെ നമ്മുക്ക് പേര് ..അല്ലാതെ
ഒരാളുടെ പേര് അയാളുടെ വെക്തിത്വം രൂപപെടുതുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള
പങ്കു വഹിചിട്ടുണ്ടോ ഇത് വരെ ..ഉണ്ടാവില്ല ..തത്വശാസ്ത്രം അവിടെ നിക്കട്ടെ
..നമ്മുക്ക് എന്റെ കഥയിലോട്ടു വരാം ..കഥയെന്നു പറയുമ്പോ നിങ്ങള്‍ അധികം ഒന്നും
പ്രതീക്ഷ വക്കണ്ട കേട്ടോ ..കാരണം ഇതില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍
ഉപ്പും മുളകും പുളിയും ഒന്നും ഇല്ല ..പിന്നെ കുറച്ചു കയ്പ്പ് രസം ..അതുമാത്രേ
ഉണ്ടാവൂ ...
അപ്പൊ പറഞ്ഞു വന്നത് എന്നെ
പറ്റി ..ഞാനെന്ന കറുമ്പനെ പറ്റി ...കേള്‍ക്കാന്‍ കഴിയുന്ന നാള് തൊട്ടു അല്ലെങ്കില്‍
ആളുകള്‍ പറയുന്നത് മനസ്സിലാക്കാന്‍ പറ്റിയ പ്രായം തൊട്ടു കേള്കാന് തുടങ്ങിയതാണ്
എന്റെ കറുപ്പിന്റെ മഹത്വങ്ങള്‍..എന്റെ അമ്മ എന്നെ പെറ്റിട്ടഅന്ന് മുതല്‍
വന്നവരും കണ്ടവരും എല്ലാവര്ക്കും പറയാനുണ്ടായിരുന്നത് എന്റെ കറുപ്പിനെ പറ്റിയാണ്
..ഒളിഞ്ഞും തെളിഞ്ഞും എന്നും എല്ലാവരും പറഞ്ഞിരുന്നത് ഞാന്‍ കറുത്ത് പോയതിലുള്ള
വിഷമത്തെ പറ്റിയാണ്..വീട്ടില്‍ അമ്മയും അച്ഛനും സ്നേഹത്തോടെ എന്നെ വിളിച്ചിരുന്നത്
കുഞ്ഞി കറമ്പാ എന്നാണ് ..ബാക്കിയുള്ള കുട്ടികളെ അവരുടെ അഛനമ്മമാര്‍ കണ്ണാ ..കുട്ടാ
..മോനു ..എന്നൊക്കെ വിളിച്ചപ്പോ എന്നെ മാത്രം കറമ്പാ എന്ന് വിളിച്ചു ..എന്തേ എന്നെ
മാത്രം എന്റെ തൊലിയുടെ നിറം ചേര്‍ത്ത് വിളിച്ചത് ..വെളുത്ത തോലിയുള്ളവരെ എന്തേ
ആരും വെളുമ്പാ എന്ന് വിളിക്കാത്തെ..
വീട്ടുകാരുടെയും അയല്പക്കകാരുടെയും
കറമ്പാ വിളി കേട്ട് വളര്‍ന്ന എനിക്കു ആദ്യമൊന്നും അതില്‍ എന്തിങ്കിലും അസ്വാഭാവികത
ഉള്ളതായി തോന്നിയില്ല ...ആ വിളി എന്റെ പേര് പോലെ തന്നെ അല്ലെങ്കില്‍ അതിലും
പ്രിയപ്പെട്ടതായിരുന്നു എനിക്ക് ..പിന്നെ സ്കൂളില്‍ ചേര്‍ന്നപ്പോഴും അവിടെയും
എനിക്ക് കിട്ടിയത് കറമ്പാ എന്ന വിളി തന്നെ ആയിരുന്നു ..പക്ഷെ ആരെയും കുറ്റം
പറഞ്ഞിട്ടും കാര്യമില്ല ..ആ സ്കൂളില്‍ എന്നെ പോലെ കറുത്ത വേറൊരു കുട്ടി
ഉണ്ടായിരുന്നില്ല ..അവിടെയും ഞാന്‍ ആ വിളി സ്വീകരിച്ചു സന്തോഷത്തോടെ ....യു പി
സ്കൂള്‍ പഠനം കഴിഞ്ഞു ഹൈസ്കൂളില്‍ ചേര്‍ന്നപ്പോഴാണ് എനിക്ക് ആ വിളിയില്‍ കുറച്ചു
ഇഷ്ടകേട് തോന്നി തുടങ്ങിയത് ..കാരണം മറ്റൊന്നും അല്ല പെണ്പില്ലെരുടെ മുന്നില്‍
വച്ച് എന്നെ കറമ്പാ എന്ന് വിളിക്കുമ്പോ അവരെല്ലാം കൂടി വായ
പൊത്തിചിരിക്കുമായിരുന്നു...അത് കാണുമ്പോള്‍ എനികെന്തോ വല്ലായ്ക തോന്നി തുടങ്ങി
..ഒരിക്കല്‍ മഴയത്ത് കുടയില്ലാതെ നിന്ന മല്ലികയെ എന്റെ കുടയില്‍ കയറ്റിയപ്പോ
അവളുടെ കൂട്ടുകാരികള്‍ അവളോട് വിളിച്ചു പറഞ്ഞു ‘ ഡീ നീ അവന്റെ കൂടെ നിന്നാല്‍
മഴയത്ത് കറുപ്പ് നിറം ഇളകി നിന്റെ ദേഹത്തും ആകും’ എന്ന് ..അത് വിശ്വസിച്ചത്
കൊണ്ടോ എന്തോ അവള് അന്ന് എന്റെ കുടയില്‍ നിന്ന് ഇറങ്ങി മഴയത്തൂടെ ഓടി ..അത് എന്റെ
മനസ്സില്‍ വല്ലാത്ത നീറ്റല്‍ ഉണ്ടാക്കി ..പതിയെ പതിയെ ഒരു അപകര്‍ഷതാ ബോധം എന്നില്‍
രൂപപെട്ടു. അതിന്റെ പേരില്‍ അല്ലെങ്കില്‍ കൂടി പത്താം ക്ലാസ് മുഴുമിപ്പിക്കാന്‍ എനിക്ക്
കഴിഞ്ഞില്ല ..കറമ്പന് എന്ന വിളിയില്‍ നിന്ന് മോചിതനാകണമെന്നു എനിക്ക് തോന്നി..
സ്കൂളില്‍ നിന്ന് പുറത്തു
വന്നതിനു ശേഷം ഞാന്‍ പല പണികള്‍ ചെയ്തു ..ചെറിയ കച്ചോടങ്ങള് ചെയതു. കറുപ്പ്
തൊലിക്ക് മാത്രം ആയിരുന്നതിനാലും എന്റെ തലച്ചോറില്‍ കറുപ്പ് ഇല്ലാതിരുന്നതിനാലും
കുറച്ചു കാലത്തിനുള്ളില്‍ തന്നെ ഞാന്‍ ഒരു കൊച്ചു മുതലാളി ആയി. അപ്പൊ പിന്നെ എന്റെ
കറുത്ത നിറത്തെ മറക്കാന്‍ ഞാന്‍ വെളുത്ത കുപ്പായങ്ങള്‍ ധരിച്ചു. തിളക്കമുള്ള സ്വര്‍ണ്ണ
മാലയും കൈ ചെയ്യാനും ധരിച്ചു ..പതുക്കെ പതുക്കെ എന്റെ പേരില്‍ നിന്ന് കറുമ്പന്
എന്നത് മാഞ്ഞു തുടങ്ങി ..പണം കയ്യില്‍ വന്നപ്പോള്‍ പണ്ട് എന്നെ കറമ്പന് എന്ന്
വിളിച്ചു അകത്തി നിര്‍ത്തിയിരുന്നവര്‍ എല്ലാം അടുപ്പകാരായി ..അവരുടെ സാമിപ്യം ഞാന്‍
ആസ്വദിച്ചു..മനപ്പൂര്‍വ്വം അവരുടെ തോളില്‍ ഞാന്‍ കയ്യിട്ടിരുന്നു ..അവരെ എന്നോട്
ചേര്‍ത്ത് പിടിച്ചു ..അവര്‍ ഒന്നും മറുത്തു പറഞ്ഞില്ല ..അവര്‍ക്കതിനു
ആവില്ലായിരുന്നു ..അന്ന് എനിക്കു മനസ്സിലായി നിറം ഏതായാലും..ജാതി ഏതായാലും
..രാഷ്ട്രീയം ഏതായാലും പണം ഉള്ളവന് എവിടെയും കര്യകാരന് തന്നെ എന്ന് ..പണമില്ലാത്തവന്
എത്ര ഉന്നതകുലജാതര്‍ ആയിട്ടും കാര്യമില്ല ...അതെ പണമാണ് ലോകത്തെ ഭരിക്കുന്നത്
....
അങ്ങിനെ കല്യാണ പ്രായമായി
..നിങ്ങള്‍ പ്രതീക്ഷിച്ച പോലെ ഞാന്‍ ഒരു ഡിമാണ്ട് മാത്രേ വച്ചുള്ളൂ ..പെണ്ണു
വെളുത്തതായിരിക്കണം..എനിക്കറിയാമായിരുന്നു ..എന്റെ കയ്യില്‍ പണമുള്ളിടത്തോളം കാലം
എനിക്ക് വെളുത്ത പെണ്‍കുട്ടിയെ കിട്ടുമെന്ന് ..അത്പോലെ തന്നെ എനിക്ക് കിട്ടി വെളുത്തു
സുന്ദരിയായ പെണ്‍കുട്ടിയെ. ഹൃദയത്തില്‍ കറുപ്പ് ഇല്ലാത്തതിനാല്‍ ഞാന്‍ അവളെ
രാജകുമാരിയെ പോലെ കൊണ്ട് നടന്നു ...പ്രാണനെ പോലെ സ്നേഹിച്ചു ..പണ്ട് സ്കൂളില്‍
പഠിക്കുമ്പോള്‍ എന്റെ കുടയില്‍ നിന്നും ഓടി മാറിയ പെണ്ണിന്റെ മുന്നില്‍ കൂടെ എന്റെ
രാജകുമാരിയും ചേര്‍ത്ത് പിടിച്ചു ഞാന്‍ നടന്നു ..അഭിമാനത്തോടെ ...
എന്റെ കഥ ഇവിടെ
തീരുന്നില്ല ..
ഒരു ദിവസം എന്റെ രാജകുമാരി
എന്നോട് പറഞ്ഞു ..അവള്‍ക്ക് എന്റെ കൂടെ കഴിയാന്‍ ബുദ്ദിമുട്ടാണ് എന്ന് ..അവളുടെ
സംഘല്പ്പത്തിലെ പുരുഷന് ഞാന്‍ അല്ലായിരുന്നു എന്ന് ..അവളുടെ അച്ച്ചന്‍ നിര്ഭദ്ദിചത്
കൊണ്ടാണത്രേ എന്നെ കല്യാണം കഴിച്ചത് ..പക്ഷെ അവള് എത്ര ശ്രമിച്ചിട്ടും ഒത്തു
പോകാന്‍ പറ്റുന്നില്ല ..അവള്‍ക്ക് മറ്റൊരു ആളെ ഇഷ്ടമാണെന്ന് ..അയാള്‍ അവളെ
സ്വീകരിക്കാമെന്ന് വാക്ക് കൊടുത്തിട്ടുണ്ടത്രേ ..അത് കേട്ടപ്പോള്‍ എന്ത് ചെയ്യണം
എന്ത് പറയണം എന്ന് അറിയാതെ ആയി ..പണം കൊണ്ട് വെട്ടി പിടിച്ചു എന്ന് കരുതിയതില്‍
ഏറ്റവും മുന്തിയത് ..ഇപ്പൊ എന്നെ തള്ളി പറഞ്ഞിരിക്കുന്നു ..വീണ്ടും ഞാന്‍ കറമ്പന്
ആയിരിക്കുന്നു ...എന്നെ നോക്കി വായപൊത്തി ചിരിച്ചവര്‍ വീണ്ടും ചിരിച്ചു
തുടങ്ങിയിരിക്കുന്നു ...പക്ഷെ ഇവിടെ എനിക്കൊന്നും ചെയ്യാനില്ല ..കീ കൊടുത്താല്‍
ചലിക്കുന്ന വില കൂടിയ കളിപ്പാട്ടം അല്ല ഞാന്‍ ആശിച്ചത്..അതുകൊണ്ട് ഞങ്ങള്‍ പിരിഞ്ഞു..ഇന്നേക്ക്
മൂന്ന് വര്‍ഷം ആകുന്നു..തോല്‍ക്കില്ല എന്ന് ഉറപ്പിച്ചു ഞാനിപ്പോഴും തുഴയുകാണ് എന്റെ
തോണി ..
അങ്ങിനെയിരിക്കുമ്പോഴാണ്
അവള് എന്റെ മുന്നില്‍ വന്നത് ..മൂന്നു വര്‍ഷം മുന്നേ കണ്ട എന്റെ രാജകുമാരിയുടെ
അവസ്ഥ ..എന്നെ കണ്ടതും മാറി പോകാന്‍ അവള് ശ്രമിച്ചതാണ് പക്ഷെ ഞാന്‍ വിട്ടില്ല
....അവളോട് കാര്യങ്ങള്‍ തിരക്കി ..അവള് പറഞ്ഞു ...ജീവിതം കൊടുക്കാന്‍ കൊണ്ട് പോയ
ആള് ചതിച്ച കഥ ..അവളുടെ മാംസം അയാള്‍ വില്ക്കാന് ശ്രമിച്ച കഥ ..അയാളുടെ കയ്യില്‍
നിന്ന് രക്ഷപെട്ട് എവിടെയെല്ലാമോ ചുറ്റി തിരിഞ്ഞ കഥ...
ഞാന്‍ അവളോട് ചോദിച്ചു
പോരുന്നോ എന്റെ കൂടെ ..വീണ്ടു ഈ കറമ്പന്റെ ജീവിതത്തിലേക്ക് ...കറുപ്പിലും
വെളുപ്പിലും മാത്രം ഒതുക്കാതെ മഴവില്ലിന്റെ നിറങ്ങള്‍ മുഴവന്‍ ചാലിച്ച് ഒരു
ജീവിതം ഉണ്ടാക്കുവാന്‍ ...
ജെ.സി.പള്ളിക്കാട്
പൊരുന്നൂ..
മറുപടിഇല്ലാതാക്കൂപോരുന്നു..
മറുപടിഇല്ലാതാക്കൂ