പോസ്റ്റുകള്‍

മാർച്ച് 12, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കറമ്പന്‍

  എന്‍റെ പേര് കറമ്പന്‍ ..ഇത് കേള്‍ക്കുമ്പോ നിങ്ങള്‍ വിചാരിക്കും ഇതൊക്കെ ഒരു പേരാണോ എന്നു.. ശരിയാണ് എനിക്കും ഒരു പേരുണ്ട് ...പക്ഷെ അത്   ഗവന്‍മെന്‍റ് അടിച്ചു വച്ചിരിക്കുന്ന ചില കടലാസുകളില്‍ മാത്രമേ ഉള്ളു ...എന്‍റെ ജീവിതത്തില്‍ ഇന്ന് വരെ കൂടുതല്‍ വിളിക്കപെട്ടിട്ടുള്ളതില്‍ കൂടുതലും കറമ്പന്‍ എന്നാണ്. ഒരു പേരിന്‍റെ ആവശ്യകത എന്താണ്..തിരിച്ചറിയപെടാന്‍ വേണ്ടി മാത്രമല്ലെ നമ്മുക്ക് പേര് ..അല്ലാതെ ഒരാളുടെ പേര് അയാളുടെ വെക്തിത്വം രൂപപെടുതുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള പങ്കു വഹിചിട്ടുണ്ടോ ഇത് വരെ ..ഉണ്ടാവില്ല ..തത്വശാസ്ത്രം അവിടെ നിക്കട്ടെ ..നമ്മുക്ക് എന്‍റെ കഥയിലോട്ടു വരാം ..കഥയെന്നു പറയുമ്പോ നിങ്ങള്‍ അധികം ഒന്നും പ്രതീക്ഷ വക്കണ്ട കേട്ടോ ..കാരണം ഇതില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ ഉപ്പും മുളകും പുളിയും ഒന്നും ഇല്ല ..പിന്നെ കുറച്ചു കയ്പ്പ് രസം ..അതുമാത്രേ ഉണ്ടാവൂ ... അപ്പൊ പറഞ്ഞു വന്നത് എന്നെ പറ്റി ..ഞാനെന്ന കറുമ്പനെ പറ്റി ...കേള്‍ക്കാന്‍ കഴിയുന്ന നാള്‍ തൊട്ടു അല്ലെങ്കില്‍ ആളുകള്‍ പറയുന്നത് മനസ്സിലാക്കാന്‍ പറ്റിയ പ്രായം തൊട്ടു കേള്‍കാന്‍ തുടങ്ങിയതാണ്‌ എന്‍റെ കറുപ്പിന്‍റ...