സമയം

ഏവര്‍ക്കും വേണ്ടത് സമയം
ആര്‍ക്കുമില്ലാത്തതും സമയം

എല്ലാവര്‍ക്കും നഷ്ടപെടുന്നതും സമയം
ആര്‍ക്കും കാത്തുവയ്ക്കാന്‍ കഴിയാത്തതും സമയം

കാത്തിരിക്കുമ്പോള്‍ നീളമുള്ളത്‌ സമയം
കൂട്ടിരിക്കുമ്പോള്‍ കുറുകിയതും സമയം

മിഴികള്‍ നിറയുന്നതും കണ്ടൊരു സമയം
പുഞ്ചിരി വിടരുന്നതും കണ്ടത് സമയം

ഏവര്‍ക്കും സമമാണ് സമയം
എങ്കിലും ആര്‍ക്കും സമമല്ലാത്തതും സമയം

എങ്കിലും വരുമൊരു സമയം ഏവര്‍ക്കും
അന്ന് കണ്‍പോളയടച്ചു മലര്‍ന്നു കിടക്കുവതല്ലാതെന്തു ചെയ്യും ഈ അഹങ്കരികള്‍ മനുഷ്യര്‍...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓസ്കറിന്റെ വരവു

എനിക്ക് എന്‍റെ അമ്മയെ കാണണം