മാവേലി നാട് കാണീടും കാലം ....
മാവേലി ഓണം കഴിഞ്ഞു
പാതാളത്തിലേക്കു തിരിച്ചുള്ള യാത്രയിലാണ്.. എന്‍റെ പ്രജകള്‍ എല്ലാവരും ഓണം
ഗംഭീരമാക്കിയിരിക്കുന്നു ...കഴിഞ്ഞ തവണ പ്രളയം കാരണം ആരും കാര്യമായി
ആഘോഷിച്ചില്ല...ഇത്തവണയും പ്രളയം ഉണ്ടായിരുന്നെങ്കിലും ആരും ആഘോഷത്തിനു കുറവൊന്നും
വരുത്തിയില്ല . തന്‍റെ പ്രജകളെ കുറിച്ച് മാവേലി തമ്പുരാന് അഭിമാനം തോന്നി. എന്ത്
ദുരന്തത്തില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ആണ് തന്‍റെ
പ്രജകള്‍ എന്നോര്‍ത്തപ്പോള്‍ മാവേലി തമ്പുരാന് കുറച്ചു അഹങ്കാരവും
തോന്നാതിരുന്നില്ല ..ഇത്തവണ കുറച്ചു വൈകിയാണ് തിരിച്ചു പോകുന്നത് ..കഴിഞ്ഞ തവണ
വെള്ളം കയറി കിടക്കുന്നതിനാല്‍ പല സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല
..ഇത്തവണ എല്ലായിടവും പോയി കണ്ടു ..എല്ലാവരെയും കണ്ടു ..എല്ലാവരും സന്തോഷവന്മാര്‍
തന്നെ...താന്‍ ഭരിച്ചിരുന്നതിനേക്കാള്‍ കേമാമായിട്ടായിരിക്കും ഇന്നുള്ളവര്‍
ഭരിക്കുന്നത് ..അതായിരിക്കും ജനങ്ങളുടെ സന്തോഷത്തിനു നിതാനം ...
എതിരെ വന്ന വലിയ ഒരു ലോറി
മാവേലിയെ കടന്നു പോയി ..ഹോ എന്തൊരു നാറ്റം.. ഓണാഘോഷം കഴിഞ്ഞതിന്‍റെ അവശിഷ്ടങ്ങള്‍
എവിടെയോ കൊണ്ട് കളഞ്ഞിട്ടുള്ള വരവാണ് ..ദുര്‍ഗ്ഗന്ധം സഹിക്കാന്‍ കഴിയുന്നില്ല.
മാവേലി തന്‍റെ മേല്‍ മുണ്ട് കൊണ്ട് മൂക്ക് പൊത്തിപിടിച്ച് മുന്നോട്ട് നടന്നു ...
രണ്ടു ദിവസമായി മഴയ്ക്ക്
കുറച്ചു കുറവുണ്ട് ..അതിനാല്‍ തന്നെ യാത്ര വല്യ കുഴപ്പമില്ല്യാ ...മഴ പെയ്തിട്ടു
രണ്ടു ദിവസം ആയെങ്കിലും റോഡിലെ കുഴികളില്‍ വെള്ളം ഇപ്പോഴും കെട്ടി കിടപ്പുണ്ട് ..
പണ്ട് ഗ്രാമ പ്രദേശത്തെ മന്‍വഴികളില്‍ കാണാറുള്ള കുഞ്ഞു തവളകള്‍ ഉള്ള വെള്ള
കെട്ടുകള്‍ പോലെയല്ല..ഈ കുഴികളില്‍ വീണാല്‍ ചിലപ്പോള്‍ നേരെ പാതാളത്തിലേക്ക്
എത്താന്‍ സാധ്യത ഉണ്ട് ...
കുറച്ചു കഴിഞ്ഞപ്പോള്‍ അതാ
ഒരു കമ്പനിപടിക്കല്‍ സമരം നടക്കുന്നു ..കോടി തോരണങ്ങളാല്‍ അലങ്കരിക്കപെട്ട , മഴ
പെയ്താലും ചോരാത്ത പന്തല്‍ ..അതില്‍ നല്ല വെളുത്ത തുണി വിരിച്ച കിടക്കയില്‍ ..നല്ല
വെളുത്തു തുടുത്ത ഒരാള്‍ കിടക്കുന്നുണ്ട് ..നിരാഹാരം അഞ്ചാം ദിവസം എന്ന് എഴുതിയ
ഒരു ബോര്‍ഡും കണ്ണില്‍ പെട്ടു.. കമ്പനിയുടെ ഗേറ്റില്‍ അകത്തേക്ക് കയറാനായി കുറച്ചു
പേര്‍ശ്രമിക്കുന്നു ..അവിടെ ജോലിയെടുക്കുന്നവരാണത്രേ..ജോലി ചെയ്തില്ലെങ്കില്‍
ശമ്പളം കിട്ടില്ലത്രേ..ശമ്പളം കിട്ടിയില്ലെങ്കില്‍ പട്ടിണിയാകും..
നടന്നു പുഴയ്ക്കു കുറുകെയുള്ള
പാലത്തില്‍ എത്തി ...പാലത്തിനു ഇരുവശത്തെക്കും വെറുതെ ഒന്ന് കണ്ണോടിച്ചു..പുഴക്ക്
ഇരുവശവും കെട്ടിടങ്ങള്‍ ഉയരുന്നു ..ചിലത് പണി കഴിഞ്ഞതാണ് ..ചിലത് പണിതു
കൊണ്ടിരിക്കുന്നു ...ചില കെട്ടിടങ്ങള്‍ പുഴയിലേക്ക് ഇറക്കിയാണ് പണിതിരിക്കുന്നത്
..പുഴയോരത്തുള്ള വീടുകള്‍ക്ക് നല്ല വിള കിട്ടുമെത്രെ . സ്വന്തം വീട്ടില്‍ ഇരുന്നു
പ്രകൃതി സൌന്ദര്യം ആസ്വദിക്കാന്‍ കഴിയുന്നത് നല്ല കാര്യമല്ലേ അപ്പൊ വിള അല്‍പ്പം
കൂടിയാലെന്താ .. പക്ഷെ ഈ കെട്ടിടങ്ങള്‍ എല്ലാം പണിതു കഴിയുമ്പോള്‍ ഇവര്‍
ഉദ്ദേശിക്കുന്ന പ്രകൃതി സൌന്ദര്യം ഉണ്ടാകുമോ എന്തോ ....പുഴയ്ക്കു മാന്യതയുണ്ട്
..തന്‍റെ വഴിയില്‍ തടസം വരുമ്പോള്‍ അത് വഴി മാറി ഒഴുകുകയല്ലേ ചെയ്യുന്നുള്ളൂ ..ചില
മനുഷ്യര്‍ ചെയ്യുന്ന പോലെ വഴിയില്‍ തടസമായി നില്‍ക്കുന്നതിനെ
ഇല്ലാതാക്കുന്നില്ലല്ലോ ... പുഴയരികില്‍ നിന്നിരുന്ന ഒരു ഓല കുടില്‍ പൊളിച്ചു
കളയുകയാണ് ..പുഴയുടെ സ്ഥലം കയ്യേരിയാണ് ആ കുടില്‍ വച്ചിരിക്കുന്നതെത്രേ ...ആ
വീട്ടുകാര്‍ വാവിട്ട് കരയുന്നുണ്ട് ആരും കേള്‍ക്കാനില്ല ..നിയമം അല്ലെ അതിനു അതിന്‍റെ
വഴി ...കുറച്ചകലെ വലിയൊരു കെട്ടിടത്തിനു താഴെ നിറയെ ആള്‍കൂട്ടം ..ആ കെട്ടിടവും
പൊളിക്കണമത്രേ..പക്ഷെ അവിടെ കുറെ പേര്‍ കൂടിയിട്ടുണ്ട് ..ഭരിക്കുന്നവരും
പ്രതിപക്ഷക്കാരും എല്ലാം...എല്ലാവരും പറയുന്നത് ആ കെട്ടിടത്തില്‍ താമസിക്കുന്നവര്‍
ഇരകള്‍ ആണെന്നാണ് ...അവരെ ഇരകള്‍ ആക്കിയവര്‍ തന്നെയാണ് പറയുന്നത് അവര്‍ക്ക് നീതി
കിട്ടണമെന്ന് ..മാനുഷരെല്ലാരും ഒന്ന് പോലെ ...
കുട്ടികള്‍ ഇനിയും പൂക്കള്‍
പറിക്കുന്നത് നിര്‍ത്തിയില്ലേ ..ദൂരെ കണ്ടു കുട്ടികള്‍ പൂ പറിക്കുന്നു
..അങ്ങോട്ട് അടുക്കും തോറും എന്തോ ഒരു ദുര്‍ഗന്ധം ..അടുത്തെത്തിയപ്പോള്‍ ആണ്
കണ്ടത് കുട്ടികള്‍ പൂക്കള്‍ പറിക്കുന്നതല്ല ...ആരോ പാതയോരത്ത് ഉപേക്ഷിച്ചു പോയ
ഓണസദ്യയുടെഅവശിഷ്ടങ്ങളില്‍ നിന്ന് തങ്ങളുടെ സദ്യക്കുള്ള വിഭവങ്ങള്‍ തിരയുകയാണവര്‍..മൂക്ക്
പൊത്തിയല്ലാതെ അതിലേ കടന്നു പോകാന്‍ കഴിയില്ല ..പഷേ അവരുടെ കണ്ണുകളില്‍ കണ്ടത് ആര്‍ത്തിയായിരുന്നു..ദിവസങ്ങള്‍ക്കു
ശേഷം അന്നം കണ്ടവന്‍റെ ആര്‍ത്തി ...
എന്‍റെ പ്രജകള്‍ നല്ലോണം
ആഘോഷിച്ചു ..വഴിയില്‍ കണ്ട കടയിലെ ടെലിവിഷന്‍ സ്ക്രീനില്‍ കണ്ടു കഴിഞ്ഞ
തവണത്തെക്കാള്‍ കൂടുതല്‍ മദ്യം വിട്ടുപോയെത്രേ ..ആഘോഷങ്ങള്‍ ആരും
കുറച്ചില്ല...കുടിച്ച മദ്യത്തിന്‍റെ അത്ര മഴവെള്ളം കുടിചിരുന്നുവെങ്കില്‍
പ്രളയത്തിനു ഒരു ആശ്വാസം ആയേനെ എന്ന് വെറുതെ ഓര്‍ത്തു ...
ഇനി എന്തായാലും അടുത്ത തവണ
കാണാം ..
വാല്‍കഷണം :
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമോന്നു പോലേ ... ഇപ്പോഴോ മന്ത്രിമാര്‍ വാഴും കാലം മാനുഷരെല്ലാരും 1 പോലെ ...
Well drafted chettaa
മറുപടിഇല്ലാതാക്കൂ