മാവേലി നാട് കാണീടും കാലം ....
മാവേലി ഓണം കഴിഞ്ഞു പാതാളത്തിലേക്കു തിരിച്ചുള്ള യാത്രയിലാണ്.. എന്‍റെ പ്രജകള്‍ എല്ലാവരും ഓണം ഗംഭീരമാക്കിയിരിക്കുന്നു ...കഴിഞ്ഞ തവണ പ്രളയം കാരണം ആരും കാര്യമായി ആഘോഷിച്ചില്ല...ഇത്തവണയും പ്രളയം ഉണ്ടായിരുന്നെങ്കിലും ആരും ആഘോഷത്തിനു കുറവൊന്നും വരുത്തിയില്ല . തന്‍റെ പ്രജകളെ കുറിച്ച് മാവേലി തമ്പുരാന് അഭിമാനം തോന്നി. എന്ത് ദുരന്തത്തില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ആണ് തന്‍റെ പ്രജകള്‍ എന്നോര്‍ത്തപ്പോള്‍ മാവേലി തമ്പുരാന് കുറച്ചു അഹങ്കാരവും തോന്നാതിരുന്നില്ല ..ഇത്തവണ കുറച്ചു വൈകിയാണ് തിരിച്ചു പോകുന്നത് ..കഴിഞ്ഞ തവണ വെള്ളം കയറി കിടക്കുന്നതിനാല്‍ പല സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല ..ഇത്തവണ എല്ലായിടവും പോയി കണ്ടു ..എല്ലാവരെയും കണ്ടു ..എല്ലാവരും സന്തോഷവന്മാര്‍ തന്നെ...താന്‍ ഭരിച്ചിരുന്നതിനേക്കാള്‍ കേമാമായിട്ടായിരിക്കും ഇന്നുള്ളവര്‍ ഭരിക്കുന്നത് ..അതായിരിക്കും ജനങ്ങളുടെ സന്തോഷത്തിനു നിതാനം ... എതിരെ വന്ന വലിയ ഒരു ലോറി മാവേലിയെ കടന്നു പോയി ..ഹോ എന്തൊരു നാറ്റം.. ഓണാഘോഷം കഴിഞ്ഞതിന്‍റെ അവശിഷ്ടങ്ങള്‍ എവിടെയോ കൊണ്ട് കളഞ്ഞിട്ടുള്ള വരവാണ് ..ദുര്‍ഗ്ഗന്ധം സഹിക്കാന്‍ കഴിയുന്നി...