പിണറായി വിജയന്റെ കേരള മാർച്ചിൽ മുഖ്യമന്ത്രി പങ്കെടുത്തതിനെ അദ്ദേഹത്തിന്റെ പരാജയമായാണു എല്ലാ മാധ്യമങ്ങളും എഴുതുന്നതു. പക്ഷെ അദ്ദേഹം ചെയ്തതു ശരിയാണെന്നുള്ള് അഭിപ്രായമാണു എനിക്ക്. കാരണം ഒരു മുഖ്യമന്ത്രി എന്ന നിലയിലല്ല സഖാവു അച്ച്യുദാനന്ദൻ മാർറ്ച്ചിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തതു. പകരം അച്ചടക്കമുള്ള ഒരു പാർട്ടി നേതാവ് എന്ന നിലയിൽ അദ്ദേഹം പങ്കെടുക്കെണ്ടതു തന്നെ എന്നാണു എന്റെ അഭിപ്രായം. അഴിമതിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിച്ചെന്നു ഒരിക്കലും അദ്ദേഹം പറഞ്ഞിട്ടില്ല. അഴിമതി ചെയ്തതു ആരായിരുന്നാലും, അതു പാർട്ടി സഖാക്കൾ ആണെങ്കിൽ പോലും ജയിലിൽ പോകേണ്ടി വരും എന്നു അദ്ദേഹം ഇതിനു മുൻപെ പറഞ്ഞിട്ടുള്ളതാണു. പല മാധ്യമങ്ങളും അദ്ദേഹത്തെ കരുവാക്കി സി.പി.എം പാർട്ടിയിൽ ഇറങ്ങി കളിക്കാൻ ശ്രമിക്കുകയാണെന്നതു ഒരു വസ്തുതയാണു. അതു സഖാവ് പിണറായി വിജയൻ പറയുന്നതു പോലെ ഒരു സിന്റിക്കേറ്റിന്റെ കുടക്കീഴിൽ അല്ലെങ്കിൽ പോലും..
ഒരു പൂമ്പാറ്റയുടെ കഥ
പുതിയ സാരിയാണു. കഴിഞ്ഞ ഓണത്തിനു അച്ഛൻ എടുത്തു തന്ന ഓണക്കോടി. അതിന്റെ പുതുമണം ഇതു വരെ മാറിയില്ല. അതിനു അതിതുവരെ ഉടുത്തിട്ടില്ലല്ലൊ.സാരിക്കു ചേർന്ന ബ്ലൌസ്സിന്റെ തുണി ഇതുവരെ കിട്ടിയില്ല. അച്ഛൻ അതു എന്നോടു യോജിക്കുന്നതു നോക്കി എടുത്തോളാൻ പറഞ്ഞതല്ലെ. പാവം അച്ഛൻ !!!! മക്കളെ പറ്റി എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു. പ്രതീക്ഷകൾക്കൊന്നും കോട്ടം പറ്റിയിരുന്നില്ല കുറച്ചു നാൾ മുൻപു വരെ..ക്രിത്യമായി പറഞ്ഞാൽ ഒരാഴ്ച മുൻപു വരെ. അവളുടെ ഓർമ്മകൾ ആ സാരികുരുക്കിനുള്ളിലൂടെ പുറകോട്ടു പാഞ്ഞു. കെ.എസ്.ആർ.ടി.സ്സി യിൽ ഡ്രൈവർ ആയി ജോലി നോക്കുന്ന അച്ഛൻ, സ്നേഹമുള്ള വീട്ടമ്മയായി അമ്മ. പിന്നെ എന്റെ കൂടെ തല്ലു പിടിക്കാൻ ഒരു അനുജനും. അങ്ങിനെ ചെറിയ കുടുംബം … സംത്രിപ്ത കുടുംബമായി ഞങ്ങൾ കഴിയുകയായിരുന്നു.അവസാന വർഷം ബിരുദത്തിന്നു പഠിക്കുമ്പോഴാണു … സാധാരണ കാണാൻ കൊള്ളുന്ന പെൺകുട്ടികളുടെ പിറകെ കൂടുന്ന മറ്റൊരു പൂവാലൻ ആയി മാത്രമെ ഞാൻ ആദ്യം കിഷോറിനേയും കണ്ടിരുന്നുള്ളു. പിന്നെ പിന്നെ സ്ഥിരമായ കൂടികാഴ്ചകളും … . പിന്നെ പെൺകുട്ടികളെ കാണിക്കാൻ വേണ്ടി കാണിക്കുന്ന പൂവാലത്തരങ്ങൾ ഇല്ലാതിരുന്നതും ഒരു കാരണമായി എന്നു പറയാം. ഞാനും അവനെ ശ്രദ്ധിക്...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ