പോസ്റ്റുകള്‍

സെപ്റ്റംബർ 20, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുഴയുടെ പ്രിയപ്പെട്ടവൾ .. എന്റെയും ..

ഇമേജ്
  ഈ പുഴയുടെ അക്കരെ ആയിരുന്നു അവളുടെ വീട് . പുഴയോട് ചേർന്ന് ഓടിട്ട ഒരു കുഞ്ഞു വീട് . അവളവിടെ കൂട്ടുകാരൊത്തു അത്തി കളിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി കാണുന്നത് . അമ്മയോടൊപ്പം അന്നായിരുന്നു ആദ്യമായി പുഴയിൽ കുളിക്കാൻ വന്നത് . ദൂരെ നിന്നാണെങ്കിലും വെള്ള അടിയുടിപ്പിട്ട കൊലുന്നനെയുള്ള ആ പെൺകുട്ടിയെ എനിക്കിഷ്ടായി . ഒരുപാടൊരുപാടിഷ്ടായി . അവളാരെന്നോ പേരെന്തെന്നോ ഒന്നും അറിയില്ലായിരുന്നു . മിക്കവാറും ദിവസങ്ങളിൽ അവളെ കാണാൻ മാത്രം ഞാൻ പുഴയരികിൽ പോയി നിൽക്കുമായിരുന്നു . " നിന്റെ പുഴയോടുള്ള പേടി മാറിയോ " എന്ന് അമ്മ ചോദിച്ചു തുടങ്ങി . എന്നും അവളെ കാണുമായിരുന്നു ചിലപ്പോൾ കളിക്കുന്നത് , ചിലപ്പോൾ പാത്രം കഴുകുന്നത് .. മറ്റു ചിലപ്പോൾ മുറ്റമടിക്കുന്നതു . എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയാവും അവൾ . എന്നെങ്കിലും അക്കരെ പോയി അവളെ അടുത്ത് കാണണമെന്നും .. അവളുടെ പേര് ചോദിക്കണമെന്നും ഉറപ്പിച്ചിരുന്നു . അങ്ങിനെയിരിക്കെ ആണ് മഴ വന്നത് .. പെരുമഴ .. ഡാമുകൾ എല്ലാം തുറന്നു പുഴയിൽ വെള്ളം കൂടി .. അന്ന് വരെ കാണാത്ത പുഴയെ ആണ് പിന്നെ ക...