പുഴയുടെ പ്രിയപ്പെട്ടവൾ .. എന്റെയും ..
അങ്ങിനെയിരിക്കെ ആണ് മഴ വന്നത്.. പെരുമഴ .. ഡാമുകൾ എല്ലാം തുറന്നു പുഴയിൽ വെള്ളം കൂടി.. അന്ന് വരെ കാണാത്ത പുഴയെ ആണ് പിന്നെ കണ്ടത് .. ഞങ്ങളെയൊക്കെ അടുത്ത സ്കൂളിലേക്ക് മാറ്റി... അപ്പഴും അവളെ ഓർത്തു .. അവരെ എങ്ങോട്ടായിരിക്കും മാറ്റിയിരിക്കുക... ഞങ്ങൾ ചെന്ന സ്കൂളിൽ തന്നെ ആയിരിക്കുമോ അവളും.. തിരഞ്ഞു നടന്നു അവളുടെ രൂപമുള്ള പെൺകുട്ടികളെ... കണ്ടില്ല. 2018 ലെ വെള്ളപ്പൊക്കം അതൊരു ഭീകരാനുഭവം ആയിരുന്നു ..പിന്നെ കേട്ടു ഞങ്ങൾ പോന്നതിന്റെ അന്ന് രാത്രി ബണ്ടു പൊട്ടിയെത്രെ .. ഞങ്ങളുടെ വീടിന്റെ ജനലിന്റെ ഉയരത്തിൽ വെള്ളം കയറിയെന്നു .. അച്ഛൻ പോയി നോക്കിയിരുന്നു രണ്ടു ദിവസം കഴിഞ്ഞു .. വെള്ളം കുറച്ചിറങ്ങിയപ്പോ .. നിറയെ ചെളിയാണ് വീടിനുള്ളിലൊക്കെ എന്ന് പറഞ്ഞു .. ഞങ്ങളുടെ വീട്ടില്ലേ നായ "ബ്ലാക്കി " അവൻ കുളിമുറിയുടെ അകത്തു പെട്ട് ചത്തു .. ഞങ്ങൾ പോരുമ്പോൾ അവനെ വിളിച്ചതാണ് .. വന്നില്ല .. തിരിഞ്ഞോടി .. അവസാനത്തെ ഓട്ടം ആയിരുന്നു. ഒരാഴ്ച കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലോട്ടു ചെന്നു .. കണ്ടാൽ സഹിക്കില്ല .. അമ്മയുടെ മുളകും തൈകളും ചേനയും ചേമ്പുമൊക്കെ പോയി ..കുലച്ചു നിന്നിരുന്ന വാഴകൾ കടയടക്കം കാണാനില്ല. ഒഴുക്കിൽ വന്നു അടിഞ്ഞു കേറിയ എന്തൊക്കെയോ വീടിനുള്ളിലും പുറത്തും. പറമ്പു നിറച്ചു ചെളിയാണ്.. അത്ര തന്നെ ചെളി വീടിനുള്ളിലും ...
ഞാൻ പുഴക്കരയിലോട്ടു നടന്നു.. 'അമ്മ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു " കുഞ്ചൂ പുഴടേ അടുത്ത് പോണ്ടാട്ടാ .." .. ഇപ്പൊ അമ്മയ്ക്കും പുഴയെ പേടിയായി .. അക്കരെ നോക്കി.. വിശ്വസിക്കാൻ കഴിയാതെ വീണ്ടും വീണ്ടും നോക്കി .. അവളുടെ വീട് നിന്നിരുന്ന സ്ഥലം ഇപ്പോൾ ശ്യൂനമാണ് .. ആരെയും കാണാനുമില്ല .. പിറ്റേ ദിവസവും ഞാൻ വന്നു നോക്കി അന്നും ആരെയും കണ്ടില്ല .. അക്കരെ ആളൊഴിഞ്ഞ പറമ്പു മാത്രം.. മറിഞ്ഞു കിടക്കുന്ന കവുങ്ങും തെങ്ങും ഒടിഞ്ഞു കിടക്കുന്ന വാഴകളും മാത്രം. ഞാൻ നോക്കി നിൽക്കുന്നത് കണ്ടു അമ്മ പറഞ്ഞു " അപ്പുറത്തു ഉണ്ടായിരുന്ന വീടില്ലേ ? അവിടത്തെ നാലു പേർ ഒഴുക്കിൽ പെട്ട് കാണാതായെന്ന് " ..വിശ്വസിക്കാനായില്ല അവളെ പുഴ കൊണ്ട് പോയെന്നു .. അക്കരെ നിന്ന് ഇക്കരേക്ക് താരാമായിരുന്നില്ലേ ... എന്നെക്കാൾ ഇഷ്ടമായിരുന്നോ പുഴക്കവളെ ???
ജെ.സി.പള്ളിക്കാട്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ