അബ്ദുള്ളകുട്ടി പുറത്തായി.....
അങ്ങിനെ അബ്ദുള്ളകുട്ടി പുറത്തായി.....എല്ലാവരും കാത്തിരിക്കുകായിരുന്നു അനിവാര്യമായ ഈ പുറത്താക്കലിനെ. പ്രതീക്ഷിക്കാത്തതെന്നു അബ്ദുള്ളകുട്ടി പറയുന്നുണ്ടെങ്കിലും അദ്ദേഹവും ഇതു പ്രതീക്ഷിച്ചിരുന്നു എന്നു വേണം പറയാൻ. പിന്നെ സി.പി.എം എന്തു കൊണ്ടു ഇതു വരെ അബ്ദുള്ളകുട്ടിയെ പുറത്താക്കിയില്ല എന്നാണു സാമാന്യം ജനം അത്ഭുതപ്പെടുന്നതു. പിന്നെ ഒരു സാധാരണ പൌരൻ എന്ന നിലക്കു എനിക്കു ഇനിയും മനസ്സിലാകാത്ത സംഗതി അബ്ദുള്ളകുട്ടിയെ എന്തിനു ആദ്യം സസ്പെണ്ടു ചെയ്യുകയും പിന്നീടു പുറത്താക്കുകയും ചെയ്തു എന്നാണു.എന്റെ വീക്ഷണത്തിൽ പ്രത്യക്ഷ്മായ ചില കാരണങ്ങൾ ഇവയാണു. ഒന്നു.നരേന്ദ്ര മോദിക്കു അനുകൂലമായി പ്രസ്താവന ഇറക്കി.രണ്ടു സസ്പെണ്ടു ചെയ്യപ്പെട്ടിട്ടും തന്റെ നിലപാടിൽ നിന്നു പിന്നോക്കം പോകാൻ അബ്ദുള്ളകുട്ടി തയ്യാറായില്ല. പിന്നെ ഏറ്റവും അവസാനമായി എം.പി മാർക്കു നൽകുന്ന പാർടി പിന്തുണയുടെ കാര്യത്തിൽ കോൺഗ്രസ്സ് ആണു സി.പി.എം നേക്കാൾ ഭേദം എന്ന പ്രസ്താവന. ഈ മൂന്നു കാര്യങ്ങൾ പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണു. ഏറ്റവും കൂടുതൽ ജനാധിപത്യ വ്യവസ്തിതി ഉള്ള രാഷ്ട്രീയ പാർടി എന്ന സി.പി.എം ന്റെ അവകാശവാദം വെറും പച്ച കള്ളം ആണെന്നു. അത്തരത്തിൽ ഉള്ള ഒരു പാർടി ആയിരുന്നു സി.പി.എം എങ്കിൽ ഒരിക്കലും തിരക്കു പിടിച്ച് ഇത്തരം തീരുമാനം എടുക്കില്ല്ലായിരുന്നു. നരേദ്രമോഡിയെ കുറിച്ചുള്ള പ്രസ്ത്താവന മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ടു ചെയ്തതാണെന്ന അബ്ദുള്ളകുട്ടിയുടെ മറുപടി പാർടി അന്വേഷിക്കേണ്ടതായിരുന്നു. എന്തിനും ഏതിനും മാധ്യമ സിണ്ടിക്കേറ്റിനെ കുറ്റപ്പെടുത്തുന്ന പാർടി സെക്രട്ടറി ഇതും ഒരു മാധ്യമ സ്രിഷ്ടി ആണൊ എന്നു പരിശോധിക്കേണ്ടതായിരുന്നു. മോധിയുടെ വികസന നയങ്ങൾക്കാണു താൻ മാർക്കു നൽകിയതെന്ന അബ്ദുള്ളകുട്ടിയുടെ വിശദീകരണം പാർടി ചെവികൊള്ളേണ്ടതായിരുന്നു. എന്നും മാറ്റങ്ങൾക്കു വേണ്ടി നിലകൊണ്ടിരുന്ന ഒരു പ്രസ്താനമായിരുന്നു ഇടതുപക്ഷ പ്രസ്താനം. ഒരു കാലത്തു പുരോഗതി എന്നാൽ ക മ്യൂണിസം എന്നായിരുന്നു സ്തിതി.എന്നാൽ ഇന്നൊ പാർടിയുടെ പ്രഖ്യാപിത നിലപാടിൽ നിന്നു ഒരടി മാറി ചിന്തിക്കാൻ കഴിയാത്ത വിധം പാർടി നേത്രത്തം അധ:പതിച്ചു പോയിരിക്കുന്നു. എന്നും ശരിയുടെ ഭാഗത്തു നിന്നിരുന്ന പാർടി ഇന്നു എന്തിനൊക്കെയൊ വേണ്ടി തെറ്റിന്റെ ഭാഗം ചേർന്നാണു സഞ്ചരിക്കുന്നതെന്നു പറയാതെ വയ്യ. ഈ നിലപാടുകൾ മാറ്റിയെ പറ്റു. അല്ലെങ്കിൽ സ്വയം മാറ്റപ്പെടും എന്നു സഖാവ് പിണറായി വിജയനും കുട്ടിസഖാക്കളും മനസ്സിലാക്കണമെന്നു വിനീതമായി അഭിപ്രായപെടുന്നു. നിങ്ങൾ പൊട്ട്കുളത്തിലെ തവളകളെ പോലെ ആകരുതു. പാർടി ക്ലാസ്സുകൾക്ക്പ്പുറവും ഒരു ലോകമുണ്ടു, ഭൂരിപക്ഷം അവിടെയാണു..മാറ്റുവിൻ ചട്ടങ്ങളെ...അല്ലെങ്കിൽ സ്വയം മാറ്റപ്പെടും എന്ന കവി വചനം വല്ലപ്പോഴും ഓർക്കുക.....എന്നിട്ടു ഇനി ബാക്കിയുള്ള രണ്ടു വർഷമെങ്കിലും നിങ്ങളെ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത കഴുതകൾക്കു വേണ്ടി ഭരിക്കുക..ലാൽ സലാം.....
എന്നും മാറ്റങ്ങൾക്കു വേണ്ടി നിലകൊണ്ടിരുന്ന ഒരു പ്രസ്താനമായിരുന്നു ഇടതുപക്ഷ പ്രസ്താനം. ഒരു കാലത്തു പുരോഗതി എന്നാൽ ക മ്യൂണിസം എന്നായിരുന്നു സ്തിതി.എന്നാൽ ഇന്നൊ പാർടിയുടെ പ്രഖ്യാപിത നിലപാടിൽ നിന്നു ഒരടി മാറി ചിന്തിക്കാൻ കഴിയാത്ത വിധം പാർടി നേത്രത്തം അധ:പതിച്ചു പോയിരിക്കുന്നു..
മറുപടിഇല്ലാതാക്കൂwell said buddy....
ex-comrade